പ്രഭുദേവയുടെ ഡാൻസ് കോൺസേർട്ടിന് എത്തിയ വടിവേലുവിനെ അപമാനിച്ച് താരം. ചെന്നൈയിൽ നടന്ന കോൺസേർട്ടിന്റെ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. തമിഴ് സിനിമയിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ മുൻനിരയിൽ തന്നെ വടിവേലു ഇരിക്കുകയായിരുന്നു. പൊതുവേദിയിൽ വെച്ചാണ് പ്രഭുദേവ വടിവേലുവിനെ അപമാനിച്ചത്. സംഭവത്തിന് പിന്നാലെ പ്രഭുദേവയ്ക്ക് നേരെ വൻ വിമർശനമാണ് ഉയരുന്നത്.
പ്രഭുദേവയും വടിവേലുവും ഒന്നിച്ച് അഭിനയിച്ച കാതലൻ സിനിമയിലെ പേട്ടൈ റാപ്പ് ഗാനത്തിന് ഡാൻസ് ചെയ്യുന്നതിനിടെ പ്രഭുദേവ സദസ്സിലേക്ക് ഇറങ്ങി വടിവേലുവിന്റെ മുഖത്ത് നോക്കി ചില ആക്ഷൻ കാണിച്ചു. അതേ രീതിയിൽ നടൻ പ്രതികരിക്കുകയും ചെയ്തു. തുടർന്ന് പ്രഭുദേവ നടന്റെ തല പിന്നിലേക്ക് പിടിച്ചു വായിൽ വിരലിട്ട് കുത്തുന്നത് പോലുള്ള ആക്ഷൻ കാണിച്ചത്.
ഇത് ഇഷ്ടപ്പെടാതെ വന്ന വടിവേലു കൈ തട്ടി മാറ്റി. പിന്നാലെ പ്രഭുദേവ വടിവേലുവിന്റെ മുടിയിൽ പിടിച്ചു കുലുക്കുകയും ചെയ്തു. ഇതും സഹിക്കാൻ കഴിയാതെ വടിവേലു തട്ടി മാറ്റിയത്തോടെയാണ് പ്രഭുദേവ മാറി പോകുന്നത്. നടന്റെ തമാശയോടുള്ള പ്രവൃത്തി കണ്ട് സമീപത്ത് ഇരുന്ന ധനുഷ് അടക്കമുള്ളവർ പൊട്ടിച്ചിരിക്കുന്നതും പ്രചരിക്കുന്ന വീഡിയോയിൽ കാണാം.
മാത്രമല്ല സൗഹൃദത്തിന്റെ പുറത്തോ തമാശയ്ക്കോ വ്യക്തികളുടെ ശരീരത്തിൽ അനുമതിയില്ലാതെ തൊടുന്നത് ശരിയാണോ എന്നും സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്. മാത്രമല്ല താനൊരു കോമേഡിയനായിരുന്നു എന്ന കാര്യം വടിവേലു പോലും മറന്നിരിക്കുകയാണ്. പഴയ നടനെ മിസ് ചെയ്യുന്നു എന്നുള്ള കമന്റുകളും എത്തുന്നുണ്ട്.