Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തുകൊണ്ട് ഗീതു? ടോക്സിക് യാഷിനെ ആകർഷിക്കാൻ കാരണം? - ആദ്യമായി പ്രതികരിച്ച് യാഷ്

എന്തുകൊണ്ട് ഗീതു? ടോക്സിക് യാഷിനെ ആകർഷിക്കാൻ കാരണം? - ആദ്യമായി പ്രതികരിച്ച് യാഷ്

നിഹാരിക കെ എസ്

, ബുധന്‍, 23 ഒക്‌ടോബര്‍ 2024 (09:35 IST)
കന്നഡ ചിത്രങ്ങളുടെ ഗതി തന്നെ മാറ്റിയ പടമാണ് കെ.ജി.എഫ്. ആദ്യഭാഗത്തേതിനേക്കാൾ മൂന്നിരട്ടി വിജയമായിരുന്നു കെ.ജി.എഫ് 2 നേടിയത്. 2022 ലാണ് ചിത്രം റിലീസ് ആയത്. യാഷിനെ പാൻ ഇന്ത്യൻ നടനാക്കിയ ചിത്രം. ചെറിയൊരു ഗ്യാപ്പിന് ശേഷമാണ് യാഷ് തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചത്. ആരായിരിക്കും സംവിധായകൻ എന്ന ആകാംക്ഷാപൂര്‍ണ്ണമായ കാത്തിരിപ്പിനൊടുവില്‍ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ചിത്രത്തില്‍ താൻ നായകനാകുകയാണെന്ന് യാഷ് അറിയിച്ചു. 
 
ലയേഴ്സ് ഡൈസും മൂത്തോനും ഒരുക്കിയ ഗീതുവിനൊപ്പം യാഷും കൈകോർക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ ഉയരുകയാണ്.  കെജിഎഫിന് ശേഷം ഗീതു മോഹന്‍ദാസ് ചിത്രത്തില്‍ നായകനാവുന്നതിനെക്കുറിച്ച് യഷ് തന്നെ വിശദീകരിക്കുകയാണ് ഇപ്പോള്‍.
ഗീതു മോഹന്‍ദാസ്, യഷ് അങ്ങനെ രണ്ട് വ്യത്യസ്ത ലോകങ്ങള്‍ എങ്ങനെ ഒരുമിച്ചു എന്ന ചോദ്യത്തിന് യാഷ് നൽകിയ മറുപടി ശ്രദ്ധേയമാകുന്നു. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് യഷ് തന്‍റെ തെരഞ്ഞെടുപ്പിനെക്കുറിച്ച് വിശദീകരിക്കുന്നത്. 
 
'അത് വളരെ ലളിതമാണെന്നാണ് എനിക്ക് തോന്നുന്നത്. അവരുടെ പാഷനാണ് ഞാന്‍ നോക്കിയത്. ഏത് തരത്തിലുള്ള പ്രോജക്റ്റ് ആണ് അവര്‍ കൊണ്ടുവന്നിരിക്കുന്നത് എന്നതും. ഗീതു മുന്‍പ് സംവിധാനം ചെയ്ത ചിത്രങ്ങള്‍ അടുത്തകാലം വരെ ഞാന്‍ കണ്ടിരുന്നില്ല. കൃത്യമായ കാഴ്ചപ്പാടും പാഷനുമായി എത്തിയ വ്യക്തിയായിരുന്നു ഗീതു. അവര്‍ ഈ പ്രോജക്റ്റിനുവേണ്ടി ഏറെ സമയം മുടക്കിയിരുന്നതും എന്നില്‍ ബഹുമാനമുണ്ടാക്കി. എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും അവര്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. അത് മാത്രമേ ഞാന്‍ നോക്കിയുള്ളൂ. 
 
പിന്നെ രണ്ട് വ്യത്യസ്തങ്ങളായ ലോകങ്ങള്‍ ഒത്തുചേരുക എന്നത് ഗംഭീരമല്ലേ. സിനിമയില്‍ കഥ പറയുന്ന കാര്യത്തില്‍ വ്യത്യാസമൊന്നുമില്ല. ഒരു കഥ പറയാനുണ്ടെങ്കില്‍ അത് ഗംഭീരമായി പറയുക എന്നതേയുള്ളൂ. ആ കഥ എല്ലാ പ്രേക്ഷകര്‍ക്കും ആകര്‍ഷകമായി തോന്നുമ്പോഴാണ് അതൊരു വാണിജ്യ വിജയം ആവുന്നത്. ഗീതു മുന്‍പ് ചെയ്തിരുന്നത് വ്യത്യസ്തമായ ചിത്രങ്ങളായിരിക്കാം. അതില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണ് ഇത്തവണ ഞങ്ങള്‍ ചെയ്യുന്നത്.
 
മറ്റുള്ളവര്‍ പറയുന്നതല്ല, എന്‍റെ ഹൃദയം പറയുന്നതാണ് ഞാന്‍ കേള്‍ക്കാറ്. ഒരു ചെറിയ ത്രെഡ‍ുമായാണ് ഗീതു ആദ്യം വന്നത്. ചര്‍ച്ചകള്‍ക്കിപ്പുറം അത് വികസിച്ചത് മറ്റൊന്നായാണ്. ഞങ്ങളുടെ കാഴ്ചപ്പാടുകളാണ് ഒരുമിച്ച് ചേര്‍ന്നത്. മാസിന്‍റെ പള്‍സ് അറിയാവുന്ന സംവിധായികയാണ് ഗീതു. ഒരു മാസ് എന്‍റര്‍ടെയ്നര്‍ ആശയവുമായാണ് ഗീതു കാണാനെത്തിയത്. അത്തരം ഒരു ചിത്രം തന്നെയായിരിക്കും ടോക്സിക്', യാഷ് പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കല്യാണി പ്രിയദർശനും നടൻ ശ്രീറാം ചന്ദ്രനും വിവാഹിതരായി'! വീഡിയോ വൈറൽ