Webdunia - Bharat's app for daily news and videos

Install App

ഇന്ന് രാധാരവി എങ്കിൽ അന്ന് ജഗതി ശ്രീകുമാർ; നയൻ‌താരയെ പരസ്യമായി അപമാനിച്ച അഭിനയ കുലപതി ! - ഇത്രയ്ക്ക് ചീപ്പായിരുന്നോ ജഗതിയെന്ന് സോഷ്യൽ മീഡിയ

അന്ന് ജഗതി ശ്രീകുമാർ, ഇന്ന് രാധാരവി; നയൻ‌താരയെ പരസ്യമായി അപമാനിച്ചതെന്തിന്?

Webdunia
ചൊവ്വ, 26 മാര്‍ച്ച് 2019 (10:10 IST)
തമിഴ് നടൻ രാധ രവിയുടെ നയൻതാരയ്ക്ക് എതിരെയുള്ള ലൈംഗിക അധിക്ഷേപ പരാമർശം വിവാദം ആയിരിക്കുകയാണ്. സംഭവത്തിൽ താരത്തിനെതിരെ ഡി എം കെ നടപടി സ്വീകരിച്ചിരുന്നു. വ്യക്തമായ മറുപടിയുമായി നയൻ‌താ‍രയും രംഗത്തെത്തിയിരുന്നു. എന്നാൽ, ഇതാദ്യമായിട്ടല്ല ഒരു താരം നയൻ‌താരയെ പരസ്യമായി അപമാനിക്കുന്നത്. ഇന്ന് രാധാരവി ആണെങ്കിൽ അന്ന് ജഗതി ശ്രീകുമാർ ആയിരുന്നു. 
 
ഒരു കോളേജ് പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സംഭവം. വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം മോഹൻലാലിനേയും മമ്മൂട്ടിയേയും വാനോളം പുകഴ്ത്തിയ ജഗതി നയൻ‌താരയെ കുറിച്ച് നടത്തിയ അഭിപ്രായം തികച്ചും മ്ലേച്ഛമായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്. നല്ലൊരു നടനായെന്ന് കരുതി നല്ലൊരു വ്യക്തിത്വത്തിനുടമയാകാൻ കഴിയില്ലെന്ന് തളിയിക്കുന്നതാണ് ഈ വീഡിയോ എന്നാണ് ആരാധകർ പറയുന്നത്. ഇതേക്കുറിച്ച് ജെനു ജോണിയെഴുതിയ പോസ്റ്റ് ഇങ്ങനെ:
 
തമിഴ് നടൻ രാധ രവിയുടെ നയൻതാരയ്ക്ക് എതിരെയുള്ള ലൈംഗിക അധിക്ഷേപ പരാമർശം വിവാദം ആയിരിക്കുകയാണ്. ഇന്ന് നയൻതാരയെ പോലെയുള്ള നടി ആണ് സീത ആയി അഭിനയിക്കുന്നത് പണ്ട് കെ.ആർ.വിജയയെ പോലെ മുഖത്ത് നോക്കിയാൽ പ്രാർത്ഥിക്കാൻ തോന്നുന്ന നടിമാരാണ് സീതയായി അഭിനയിച്ചിരുന്നത് എന്ന പരാമർശമാണ് വിവാദം ആയത്. 
 
ഈ വിഷയത്തിൽ രാധ രവിക്ക് എതിരെയും നയൻതാരയ്ക്ക് സപ്പോർട്ടും ആയി സഹപ്രവർത്തകരും മറ്റു പ്രമുഖരും മുന്നോട്ട് വന്നിട്ടുണ്ട് , വളരെ നല്ല കാര്യമാണത്. ഇനി കേരളത്തിലേക്ക് വരാം. ഇതേ നയൻതാരയെ പണ്ടും മലയാളത്തിലെ പ്രമുഖ നടൻ ഇതിലും മോശമായി അധിക്ഷേപിച്ചു സംസാരിച്ചിട്ടുണ്ട്. ജഗതി ശ്രീകുമാർ ആണ് ആ നടൻ. 
 
ഒരു കോളേജ് ഡേ ഫംഗ്‌ഷനിൽ സ്റ്റേജിൽ സംസാരിക്കുകയാണ് ജഗതി. വിദ്യാർത്ഥികൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകും , സദസിനെ കൈയിൽ എടുക്കാനുള്ള കൈയടി മേടിക്കാനുള്ള ഉത്തരങ്ങൾ ആണ് നൽകുന്നത്. സ്വാഭാവികമായും ചോദ്യങ്ങൾ മലയാളത്തിലെ ഇഷ്ടതാരങ്ങളെ കുറിച്ചുള്ള ജഗതിയുടെ അഭിപ്രായങ്ങളാണ്. സൂപ്പർതാരങ്ങളെ കുറിച്ചൊക്കെ വാതോരാതെ പുകഴ്ത്തി സംസാരിച്ചു എല്ലാവരെയും കോരിത്തരിപ്പിച്ചു ഇദ്ദേഹം. 
 
ഒടുവിൽ നയൻതാരയെ കുറിച്ചുള്ള അഭിപ്രായം ഒരാൾ ചോദിച്ചു. ഉത്തരം അങ്ങേയറ്റം മ്ലേച്ചമായിരുന്നു. " ഒരു സുന്ദരി. ജീവിക്കാൻ വേണ്ടി സിനിമയിൽ വന്നു. കേരളത്തിൽ ആണേൽ സാരി ഉടുക്കും , കേരളം വിട്ടാൽ ജെട്ടി ഇടും. " ഈ ഉത്തരം കരഘോഷങ്ങളോടെ ആണ് സ്വീകരിക്കപ്പെട്ടത്. ഇന്ന് തമിഴ്‌നാട്ടിൽ ലഭിക്കുന്ന സഹപ്രവർത്തകരുടെയോ നാട്ടുകാരുടെയോ സപ്പോർട്ട് അന്ന് നയൻതാരയ്ക്ക് സ്വന്തം നാട്ടിൽ കിട്ടിയില്ല. സിനിമയിലെ പോലെ ജീവിതത്തിലും പരമരസികൻ ആയി ജഗതി വാഴ്ത്തപ്പെട്ടു. 
 
പ്രസംഗങ്ങളിൽ സ്ത്രീകളെ അധിക്ഷേപിച്ചു ആളുകളെ സന്തോഷിപ്പിക്കുന്നത് ജഗതിയുടെ സ്ഥിരം പരിപാടി ആയിരുന്നു. മറ്റൊരു അവസരത്തിൽ അദ്ദേഹം പറഞ്ഞത് ടിവി ചാനലിൽ ത്രികോണഷേപ്പിൽ ഒരു കർചീഫ് മടക്കി ഒരിടത്ത് വെച്ചിട്ട് ബാക്കി മേനി പ്രദർശിപ്പിച്ചുകൊണ്ട് ഒരു അവതാരക സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുക ആണെന്ന്. ഈ പറഞ്ഞത് ആളുകളെ സന്തോഷിപ്പിക്കാൻ ജഗതിയുടെ അധഃപതിച്ച സങ്കല്പങ്ങളിൽ നിന്നും ഉണ്ടാക്കി പറഞ്ഞതാണെന്ന് നമുക്ക് മനസിലാക്കാവുന്നതേ ഉള്ളൂ. 
 
പ്രസംഗങ്ങളിൽ സ്ത്രീകളുടെ വസ്ത്രധാരണത്തെ മോശം ഭാഷയിൽ വിമർശിക്കുന്നതിനൊപ്പം അവരുടെ ശരീരഭാഗങ്ങളെ കുറിച്ച് കമന്റടിക്കുകയും വർണ്ണിക്കുകയും ചെയ്തിരുന്നു ജഗതി. പ്രേക്ഷകരൊക്കെ അതിനെ ചിരിയോടെ സ്വീകരിച്ചിരുന്നു എന്ന് പറയുമ്പോൾ ഇന്ന് മാറ്റം വന്നിട്ടുണ്ട് വിചാരം ഉണ്ടായേക്കാം , ജഗതിയുടെ ഇതുപോലെ ഉള്ള അനേകം പ്രസംഗങ്ങൾ യൂട്യൂബിൽ ഉണ്ട് ,അതിലെ ഇന്നുവരുന്ന കമന്റുകൾ അടക്കം അദ്ദേഹം വളരെ നന്നായി സംസാരിക്കുന്ന മികച്ച നിലപാട് ഉള്ള ആളാണ് എന്ന നിലയിലാണ്. 
 
ജഗതി എന്ന നടൻ ആഘോഷിക്കപ്പെടട്ടെ ഒരു എതിർപ്പുമില്ല , അത് അർഹിക്കുന്നു. എന്നാൽ ആ പേരിൽ ജഗതി എന്ന സ്ത്രീവിരുദ്ധനും ഹിപ്പോക്രൈറ്റും ആഘോഷിക്കപ്പെടേണ്ടതില്ല. മലയാളി നടിക്ക്‌ തമിഴിൽ കിട്ടുന്ന ഈ പിന്തുണ വൈകി ആയാലും മലയാളത്തിലും ലഭിക്കേണ്ടതാണ് . മലയാളത്തിലെ സൂപ്പർതാരങ്ങൾ പോലും ഓൺസ്‌ക്രീനിലെ സ്ത്രീവിരുദ്ധതയുടെ പേരിൽ വിമർശിക്കപ്പെടുന്നു കാലത്ത് മലയാള പ്രേക്ഷകർക്കിടയിൽ ഏറ്റവും സ്വാധീനം ചെലുത്തുന്ന ഈ നടന്റെ നിലപാടുകളും വിമർശിക്കപ്പെടേണ്ടതാണ്. 
 
മലയാളി സ്ത്രീകളെ എവിടെ മൈക്ക് കിട്ടിയാലും വസ്ത്രധാരണവും സദാചാരവും പഠിപ്പിക്കുന്ന ജഗതി അതിന്റെ കൂടെ ചേർത്ത് പറഞ്ഞിരുന്ന ഒരു ഡയലോഗ് ഉണ്ട് "ഞാനും രണ്ടു കുട്ടികളുടെ അച്ഛനാണ്" . സ്വന്തം കുട്ടികളുടെ എണ്ണത്തിന്റെ കാര്യം പരസ്യമായി പറയാൻ ധൈര്യമില്ലാത്ത വ്യക്തിയാണ് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിൽ കേറി ജഡ്ജ്മെന്റുകൾ നടത്തിയിരുന്നത് എന്ന് ഓർക്കണം. ഇദ്ദേഹം അഭിനയിച്ചിരുന്ന കാലത്തു ആണ് നടി ആക്രമിക്കപ്പെട്ടിരുന്നേൽ ആരോടൊപ്പം നിക്കുമായിരുന്നു എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ . എന്തിനേറെ പറയുന്നു ജഗതിയുടെ ബന്ധു കൂടി ആയ മറ്റൊരു സ്ത്രീവിരുദ്ധൻ പി.സി.ജോർജിന്റെ നിലപാടുകൾ ഓരോ വിഷയത്തിലും നമ്മൾ കണ്ടതാണ്.
 
ജഗതി എന്ന നടന്റെ അഭിനയശേഷിക്ക് യാതൊരു കോട്ടവും തട്ടാതെ തന്നെയുള്ള തിരിച്ചുവരവ് ആഗ്രഹിക്കുന്നു എന്നാൽ ഒരു വേദിയിലും സംസാരിച്ചു കാണണം എന്ന് ആഗ്രഹിക്കുന്നില്ല , അല്ലെങ്കിൽ മുൻപ് പറഞ്ഞിട്ടുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് മാപ്പ് പറയേണ്ടതാണ്. ഒരു വ്യക്തിയുടെ കലാപരമായ കഴിവുകളെ പ്രശംസിക്കുന്നതിനു ഒപ്പം തന്നെ ആ കലാജീവിതം കൊണ്ട് ലഭിക്കുന്ന വേദികൾ മനുഷ്യത്വരഹിതമായി എന്തും വിളിച്ചുപറയാൻ ഉപയോഗിക്കുന്നതിനെ വിമർശിക്കാനും പ്രേക്ഷകരും സഹപ്രവർത്തകരും ഉത്തരവാദിത്തം കാണിക്കേണ്ടതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments