'സംഗീതയ്ക്ക് നീതി ലഭിക്കണം'; ട്രെൻഡിങ്ങിൽ സംഗീത വിജയ്, കാരണമിത്
സംഗീത വിജയ് ട്രെൻഡിങ്ങിൽ...
ഡിവോഴ്സ് മേളമാണ് തമിഴ് സിനിമയിൽ. ധനുഷ് മുതൽ എ.ആർ റഹ്‌മാൻ വരെ എത്തി നിൽക്കുന്നു. ആ ലിസ്റ്റിൽ അടുത്ത ആൾ ദളപതി വിജയ് ആയിരിക്കുമെന്നാണ് കോടമ്പാക്കത്തെ സംസാരം. വിജയ്-സംഗീത ബന്ധം വേർപിരിയലിന്റെ വക്കിലാണെന്ന് വ്യാതി പരന്നിട്ട് കുറച്ചായി. അതിന് കാരണം തൃഷ ആണെന്നാണ് വിജയ് ആരാധകർ ആരോപിക്കുന്നത്. തമിഴകത്ത് കുറച്ചായി തൃഷ-വിജയ് ബന്ധത്തിന് 'പ്രണയത്തിന്റെ' ഭാഷയിലാണ് ആരാധകർ ചാർത്തിനൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ സംഭവം ഈ പ്രചാരണത്തിന് ആക്കം കൂട്ടി. നടി കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കകനായി തൃഷ എത്തിയത് വിജയ്‌ക്കൊപ്പമാണ്. അതും പ്രൈവറ്റ് ജെറ്റിൽ. ഇതിന്റെ ചിത്രങ്ങളും ടിക്കറ്റ് ബുക്കിംഗ് ലിസ്റ്റും പുറത്തുവന്നിരുന്നു. ഇതോടെ, പലരും വിജയ്‌യുടെ ഭാര്യ സംഗീതയെ തിരഞ്ഞു. വിവാഹത്തിന് സംഗീതയെ കണ്ടില്ല. ഇതോടെ 'സംഗീതയ്ക്ക് നീതി ലഭിക്കണം' എന്ന ഹാഷ്ടാഗ് ട്രെൻഡിങ് ആയി.
1999 ലായിരുന്നു വിജയ്-സംഗീത വിവാഹം. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്. 2023 മുതലാണ് ഇവർ തമ്മിലുള്ള ബന്ധം വിള്ളലിലാണെന്ന വാർത്തകൾ പ്രചരിച്ചത്. വിജയ് ചിത്രം വാരിസിന്റെ ഒരു ചടങ്ങിലും സംഗീത പങ്കെടുക്കാതിരുന്നതോടെയാണ് ഗോസിപ്പുകൾ പ്രചരിച്ച് തുടങ്ങിയത്. അറ്റ്ലിയുടെ ഭാര്യ പ്രിയയുടെ ബേബി ഷവറിനും സംഗീത പങ്കെടുക്കാൻ വന്നില്ല.
പിന്നീട് വിജയ്‍യുടെതായി നടന്ന ഒരു പരിപാടികളിലും സംഗീത പങ്കെടുത്തില്ല. ഓരോ സിനിമയുടെയും ഓഡിയോ ലോഞ്ചിന് വിജയ്‌ക്കൊപ്പം സംഗീതയും പങ്കെടുക്കുമായിരുന്നു. എന്നാൽ, രണ്ട് വർഷമായി സംഗീതയെയും വിജയേയും ഒരുമിച്ച് കാണാറേയില്ല. വിജയുടെ രാഷ്ട്രീയ പ്രഖ്യാപന വേദിയിലും സംഗീതയുടെ അസാന്നിധ്യം ചർച്ചയായി.