ഭീമനാകുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് മോഹൻലാൽ, ഉണ്ടെന്ന് ആരാധകർ; തെളിവുകൾ നിരത്തി സോഷ്യൽ മീഡിയ

മോഹൻലാലിന്റെ വാക്കുകൾ തിരിഞ്ഞുകൊത്തിയിരിക്കുകയാണ്....

Webdunia
വെള്ളി, 22 മാര്‍ച്ച് 2019 (11:55 IST)
എം ടിയുടെ രണ്ടാമൂഴത്തിൽ ഭീമനാകുമെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് വാദിച്ച് കഴിഞ്ഞ ദിവസം മോഹൻലാൽ രംഗത്തെത്തിയിരുന്നു. എന്നാൽ, മോഹൻലാൽ തന്നെ താൻ ഭീമനാകുന്നുവെന്ന് പറഞ്ഞിട്ടുണ്ടെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. 2017ലെ മനോരമ ന്യൂസ് ‘ന്യൂസ് മേക്കർ‘ സംവാദത്തിലായിരുന്നു മോഹൻലാൽ രണ്ടാമൂഴത്തെ കുറിച്ച് പറഞ്ഞത്. അതോടൊപ്പം ഫേസ്ബുക്കിലും മോഹൻലാൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
 
‘അദ്ദേഹം സ്ക്രിപ്റ്റ് മുഴുവൻ എഴുതിക്കഴിഞ്ഞു. രണ്ട് സിനിമയായിട്ടാണ് വരുന്നത്. ഞാനാണ് അതിൽ ഭീമനായിട്ട് അഭിനയിക്കുന്നത്. ഇന്റർ‌നാഷണൽ പ്രൊഡക്ഷനാണ്. 600 കോടിയോളം വരും ചിലവ്.‘ - എന്നായിരുന്നു അന്ന് മോഹൻലാൽ പറഞ്ഞത്. താരത്തിന്റെ ഈ വാക്കുകൾ തന്നെയാണ് ഇപ്പോൾ തിരിഞ്ഞു കൊത്തിയിരിക്കുന്നത്. 
 
മോഹൻലാൽ തന്നെ താൻ ഭീമനാകുന്നുവെന്ന് പറഞ്ഞിട്ടുണ്ടെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. രണ്ടാമൂഴത്തിൽ ഭീമനായി തന്നെ പരിഗണിച്ച എം.ടി സാറിനും, ഈ മഹാ സിനിമ ചെയ്യാൻ രംഗത്ത് വന്ന സംവിധായകൻ വി.എ ശ്രീകുമാറിനും, ഇതിനെ ലോകോത്തര മികവിൽ നിർമ്മിക്കാൻ മുന്നോട്ട് വന്ന ബി.ആർ ഷെട്ടിക്കും നന്ദി അറിയിച്ച് കൊണ്ട് ലാൽ തന്നെ രംഗത്ത് വന്ന വീഡിയോ ഫെയ്സ്ബുക്കില്‍ ‘കുത്തിപ്പൊക്കു’കയാണുണ്ടായത്.
 
ഒരു സ്ഥലത്ത് പോലും ഭീമനായി താനെത്തുമെന്ന് പറഞ്ഞിട്ടില്ലെന്നാണ് താരം കഴിഞ്ഞ ദിവസം പറഞ്ഞത്. ചിത്രം യാഥാർഥ്യമാകുമോ എന്ന കാര്യത്തിൽ മറ്റെല്ലാവരെയും പോലെ ആശങ്കയുണ്ടെന്നും അദ്ദേഹം ലൂസിഫർ എന്ന ചിത്രത്തിന്റെ ട്രെയിലറിന്റെ ഗ്ലോബൽ ലോഞ്ചിങിനിടെ പറഞ്ഞു.
 
സിനിമയെന്നത് സംഭവിക്കുന്ന ഒരു കാര്യമാണ്. അഭിനയിച്ചു കഴിഞ്ഞുമാത്രമേ അക്കാര്യം പറയാനാകൂ. നടനെന്ന നിലയിൽ അത് യാഥാർത്ഥ്യമാകട്ടെ എന്ന് മാത്രമേ ആഗ്രഹിക്കാനാകൂ എന്നും അദ്ദേഹം പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

കശ്മീരിനെ മുഴുവനായി ഇന്ത്യയുമായി ഒന്നിപ്പിക്കാൻ പട്ടേൽ ആഹ്രഹിച്ചു, നെഹ്റു അനുവദിച്ചില്ല: നരേന്ദ്രമോദി

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഈ റോഡിന് 30000 കിലോമീറ്റര്‍ വരെ വളവുകളില്ല; 14 രാജ്യങ്ങളെയും രണ്ട് ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്നു!

പിഎം ശ്രീയില്‍ കേന്ദ്രം ബുധനാഴ്ച നല്‍കാമെന്ന് സമ്മതിച്ച എസ്എസ്‌കെ ഫണ്ട് മുടങ്ങി

ക്ഷേമ പെന്‍ഷന്‍: നവംബറില്‍ കുടിശ്ശികയടക്കം 3,600 രൂപ ലഭിക്കും

സംസ്ഥാനത്ത് 10 മാസത്തിനുള്ളില്‍ 314 മരണങ്ങളും 4688 പേര്‍ക്ക് രോഗബാധയും: എലിപ്പനി പിടിമുറുക്കുന്നു, പ്രതിരോധം ഫലപ്രദമല്ലേ?

അടുത്ത ലേഖനം
Show comments