Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 1 April 2025
webdunia

എന്തുകൊണ്ട് അങ്ങനെയൊരു പരസ്യ വിമർശനം? പിന്നീട് പോസ്റ്റ് പിൻവലിച്ചതെന്തിന്?: കാരണം വ്യക്തമാക്കി ആന്റണി പെരുമ്പാവൂർ

Antony Perumbavoor

നിഹാരിക കെ.എസ്

, വ്യാഴം, 27 ഫെബ്രുവരി 2025 (11:34 IST)
ജി സുരേഷ് കുമാറിനെതിരെയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് ആന്റണി പെരുമ്പാവൂര്‍ പിൻവലിച്ചത് സോഷ്യൽ മീഡിയയിൽ വൻ ട്രോളുകൾക്ക് കാരണമായി. പോസ്റ്റ് പിന്‍വലിച്ചതിനാല്‍ ആന്റണിക്ക് നല്‍കിയ നോട്ടീസ് പിന്‍വലിക്കും. ഫിലിം ചേംബര്‍ പ്രസിഡണ്ട് ബി ആര്‍ ജേക്കബുമായി സംസാരിച്ച ശേഷമാണ് ആന്റണി പോസ്റ്റ് പിന്‍വലിച്ചത്. എമ്പുരാന്‍ സിനിമയുടെ ബജറ്റിനെ കുറിച്ചുള്ള പരാമര്‍ശമാണ് തന്നെ വേദനിപ്പിച്ചതെന്ന് ആന്റണി അറിയിച്ചു.
 
സുരേഷ് കുമാറിനെ വിമര്‍ശിച്ചു കൊണ്ടുള്ള ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് വിവാദമായിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടന ഇതിനെതിരെ രംഗത്തെത്തിയിരുന്നു. പിന്നാലെ കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബര്‍ യോഗം ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.
 
കേരളാ ഫിലിം ചേംബര്‍ മാര്‍ച്ച് 5ന് വീണ്ടും യോഗം ചേരും. സിനിമാ സമരം ആരംഭിക്കുന്നതിന് മുമ്പുള്ള സമവായ ചര്‍ച്ചകള്‍ നടത്താനാണ് ഫിലിം ചേംബറിന്റെ നീക്കം. സംഘടനകള്‍ സംയുക്തമായി സര്‍ക്കാരിനെ കാണും. അടുത്തയാഴ്ച തന്നെ കൂടിക്കാഴ്ച്ച നടത്താനാണ് നീക്കം. നികുതി കുറയ്ക്കുന്നത് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നായകൻ ക്ലൈമാക്സിൽ മരിക്കുകയാണ്, പേടിയായി; ആ തമിഴ് സിനിമയെ കുറിച്ച് കമൽ ഹാസൻ