സൂര്യയുടെ മാസ് പരാജയമാകാൻ കാരണം വെങ്കട് പ്രഭുവല്ല, കഥയിൽ കൈ കടത്തിയത് സൂര്യ തന്നെ വെങ്കട് പ്രഭു ചെയ്യാനിരുന്നത് കോമഡി സിനിമ

അഭിറാം മനോഹർ
ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (18:21 IST)
Mass Movie
തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളായ മങ്കാത്ത, മാനാട് മുതലായ സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് വെങ്കട് പ്രഭു. പുതുമയാര്‍ന്ന കഥാപശ്ചാത്തലങ്ങളും നായകകഥാപാത്രങ്ങളും ത്രില്ലര്‍ സിനിമകളും സമ്മാനിച്ച വെങ്കട് പ്രഭു പക്ഷേ നടിപ്പിന്‍ നായകന്‍ സൂര്യയുമായി ഒന്നിച്ചപ്പോള്‍ സിനിമ പരാജയമായി മാറിയിരുന്നു. ഇപ്പോഴിതാ സൂര്യ സിനിമയായ മാസ് പരാജയമാകാനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍.
 
 തന്റെ ഏറ്റവും പുതിയ സിനിമയായ വിജയ് ചിത്രം ഗോട്ടിന്റെ പ്രമോഷന്‍ പരിപാടികളുടെ ഭാഗമായുണ്ടായ അഭിമുഖത്തിലാണ് മാസ് എന്ന സിനിമയുടെ പരാജയകാരണം വെങ്കട് പ്രഭു വ്യക്തമാക്കിയത്. മങ്കാത്തയ്ക്ക് ശേഷം ചെയ്യുന്ന മാസ് എന്ന സിനിമ ഒരു സിമ്പിള്‍ സിനിമയായി ചെയ്യാനാണ് താന്‍ ഉദ്ദേശിച്ചിരുന്നതെന്ന് വെങ്കട് പ്രഭു പറയുന്നു. ഒരു യുവാവിന് ആക്‌സിഡന്റ് പറ്റുന്നതും അതിന് ശേഷം ലഭിക്കുന്ന സിക്‌സ്ത് സെന്‍സ് രസകരമായി അവതരിപ്പിക്കാനായിരുന്നു പ്ലാന്‍.
 
 എന്നാല്‍ മങ്കാത്ത പോലെ ഒരു സിനിമ ചെയ്തതുകൊണ്ട് ആക്ഷന്‍ എലമെന്റുകള്‍ വേണമെന്നും ആക്ഷന്‍ സിനിമയാകണമെന്നും സിനിമയുടെ സ്‌കെയില്‍ വലുതാക്കണമെന്നുമെല്ലാം ആവശ്യപ്പെട്ടത് സൂര്യയാണ്. ഇതോടെ കഥയില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തേണ്ടി വന്നെന്നും വെങ്കട് പ്രഭു പറഞ്ഞു. ഗലാറ്റ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് വെങ്കട് പ്രഭു ഇങ്ങനെ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലമായി ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാവിന്റെ ഒരു ഭാഗം യുവതി കടിച്ചു പറിച്ചു

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

അടുത്ത ലേഖനം
Show comments