Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബജറ്റ് 4 കോടി, റീ റിലീസിന് ആദ്യദിന കളക്ഷൻ 4.02; അല്ലു അർജുന്റെ ആര്യ 2 രണ്ടാം വരവിൽ ഹിറ്റടിക്കുമോ?

2004ൽ പുറത്തിറങ്ങിയ ‘ആര്യ’യുടെ സീക്വലാണ് ആര്യ 2.

Allu

നിഹാരിക കെ.എസ്

, തിങ്കള്‍, 7 ഏപ്രില്‍ 2025 (08:30 IST)
അല്ലു അർജുന്റെ പിറന്നാൾ ദിനത്തിന് മുന്നോടിയായി നടന്റെ ആര്യ 2 എന്ന ചിത്രം റീ റിലീസ് ചെയ്തു. 15 വർഷം മുൻപ് ആര്യ 2 റിലീസ് ആയപ്പോൾ ലഭിക്കാതിരുന്നതിനേക്കാൾ സ്വീകാര്യത റീ റിലീസിന് ചിത്രത്തിന് ലഭിക്കുന്നുണ്ട്. 2004ൽ പുറത്തിറങ്ങിയ ‘ആര്യ’യുടെ സീക്വലാണ് ആര്യ 2. ഏപ്രിൽ 8ന് അല്ലുവിന് 43 വയസ് തികയുമ്പോഴാണ് ആന്ധ്രയിലും തെലങ്കാനയിലും ആര്യ 2 റീ റിലീസ് ചെയ്തത്. പുഷ്പയുടെ സംവിധായകൻ സുകുമാർ തന്നെയാണ് ആര്യ2 ഉം സംവിധാനം ചെയ്തത്.
 
പ്രൊമോഷൻ ഒന്നും ഇല്ലാതെ എത്തിയ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ ആണ് ഇപ്പോൾ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. 4.02 കോടിയാണ് ആദ്യ ദിനം ചിത്രം നേടിയിരിക്കുന്നത്. ഇറങ്ങിയ സമയത്ത് പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല എന്നതിനാൽ തന്നെ ഒരു ചിത്രത്തെ സംബന്ധിച്ച് മികച്ച കണക്കാണ് ഇത്. ചിത്രത്തിന്റെ ആകെ ബജറ്റ് 4 കോടിയായിരുന്നു.
 
അതേസമയം, അല്ലു അർജുൻ-സുകുമാർ കൂട്ടുകെട്ടിൽ 2009ൽ റിലീസ് ചെയ്ത ആര്യ 2 വിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. കാജൾ അഗർവാൾ, നവ്ദീപ്, ശ്രദ്ധ ദാസ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. ആര്യയിൽ അല്ലു അർജുനൊപ്പം അനുരാധ മേത്ത, ശിവ ബാലാജി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. 4 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ആര്യ ഏകദേശം 30 കോടി രൂപ ബോക്‌സോഫീസിൽ നേടി. കേരളത്തിലും ചിത്രം മികച്ച കളക്ഷൻ നേടിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'തൃശൂര്‍ തരണമെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ നിങ്ങളൊക്കെ ആരാ എന്ന് ചോദിക്കുന്നു'; സുരേഷ് ഗോപിയെ ട്രോളി ടിനി ടോം, പിന്നാലെ വിശദീകരണം