Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോലി, നാല് കോടി രൂപ, സ്ഥലം: ഏത് വേണമെങ്കിലും തെരെഞ്ഞെടുക്കാം, വിനേഷ് ഫോഗാട്ടിന് മുന്നിൽ ഓപ്ഷനുകൾ വെച്ച് ഹരിയാന സർക്കാർ

ജോലി, നാല് കോടി രൂപ, സ്ഥലം: ഏത് വേണമെങ്കിലും തെരെഞ്ഞെടുക്കാം, വിനേഷ് ഫോഗാട്ടിന് മുന്നിൽ ഓപ്ഷനുകൾ വെച്ച് ഹരിയാന സർക്കാർ

അഭിറാം മനോഹർ

, വ്യാഴം, 27 മാര്‍ച്ച് 2025 (17:45 IST)
കായിക താരങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളുടെ ഭാഗമായി ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് മുന്നില്‍ ഓപ്ഷനുകള്‍ മുന്നോട്ട് വെച്ച് ഹരിയാന സര്‍ക്കാര്‍. നാല് കോടി രൂപയുടെ ക്യാഷ് പ്രൈസ്, ഹരിയാന ഷഹരി വികാസ് പ്രധികരണ്‍ പദ്ധതിക്ക് കീഴില്‍ സ്ഥലം, ഗ്രൂപ്പ് എ സര്‍ക്കാര്‍ ജോലി എന്നിവയില്‍ ഏതെങ്കിലും ഒന്ന് തിരെഞ്ഞെടുക്കാനുള്ള ഓപ്ഷനാണ് കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ വിനേഷിന് മുന്നില്‍ നല്‍കിയിരിക്കുന്നത്.
 
മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹരിയാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവിന് നല്‍കുന്നതാണ് ഈ ആനുകൂല്യം. പാരീസ് ഒളിമ്പിക്‌സ് ഗുസ്തി 50 കിലോ വിഭാഗത്തില്‍ മത്സരിച്ച് ഫൈനലിലെത്തിയ വിനേഷ് ഭാരപരിശോധനയില്‍ 100 ഗ്രാം അധികം വന്നതിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ടിരുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എട്ടാമനായി ഇറങ്ങി 10 പന്ത് കളിക്കാനാണെങ്കിൽ അവനെ 11 കോടി രൂപയ്ക്ക് എടുക്കണോ?, രാജസ്ഥാൻ റോയൽസിനെതിരെ രൂക്ഷവിമർശനവുമായി സൈമൺ ഡൂൾ