Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടിയെ ആക്രമിച്ച കേസ്; ഒടുവിൽ മഞ്ജു വെളിപ്പെടുത്തി, 'ഞാനില്ല'

നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യർ സാക്ഷിയാകില്ല, ദിലീപ് എട്ടാം പ്രതി

നടിയെ ആക്രമിച്ച കേസ്; ഒടുവിൽ മഞ്ജു വെളിപ്പെടുത്തി, 'ഞാനില്ല'
, തിങ്കള്‍, 20 നവം‌ബര്‍ 2017 (07:57 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെയുള്ള കുറ്റപത്രത്തിൽ നടി മഞ്ജു വാര്യർ സാക്ഷിയാകില്ലെന്ന് സൂചന. മഞ്ജുവിനെ സാക്ഷിയാക്കണമെന്ന് പൊലീസിനു നിയമോപദേശം കിട്ടിയിരുന്നെങ്കിലും സാക്ഷിയാകുന്നതിൽ മഞ്ജു ചില അസൗകര്യങ്ങൾ അറിയിച്ചതായി സൂചനകൾ ഉണ്ട്. 
 
അതോടൊപ്പം കേസിൽ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നു. കേസിലെ കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കുമെന്നാണ് വിവരം. തുടരന്വേഷണ സാധ്യതകള്‍ നിലനിര്‍ത്തുന്ന കുറ്റപത്രമാകും പോലീസ് കോടതിയില്‍ നല്‍കുക. 
 
നടിയെ ആക്രമിക്കുന്നതിനായി ഗൂഢാലോചന നടത്തിയത് ദിലീപും കുറ്റകൃത്യം നടത്തിയ പൾസർ സുനിയെന്ന സുനിൽ കുമാറും മാത്രമാണെന്ന് പൊലീസ് പറയുന്നു. മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറ്റിയൻപതിലേറെ രേഖകളും കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയിൽ സമർപ്പിക്കുമെന്നും സൂചനയുണ്ട്.
 
ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവധിക്കനമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയെ എതിർക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം മേയറെ ആക്രമിച്ച സംഭവം; 20 ബിജെപി കൗൺസിലർമാർക്കെതിരെ വധശ്രമത്തിനു കേസ്