Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

പകരം ചോദിക്കാൻ തിരിച്ചെത്തുമോ? - വാട്സൺ‌ന്റെ വെളിപ്പെടുത്തൽ

ഷെയിൻ വാട്സൺ
, വ്യാഴം, 16 മെയ് 2019 (16:43 IST)
ഐ പി എൽ ക്രിക്കറ്റ് ഫൈനലിൽ ചെന്നൈ ആരാധകർക്ക് അവസാന നിമിഷം വരെ പ്രതീക്ഷ നൽകിയ ശേഷമാണ് ഷെയ്ൻ വാട്സൺ ഔട്ടായത്. മുംബൈ ഇന്ത്യൻസിനോട് പൊരുതി തോറ്റ ചെന്നൈയുടെ പുലിക്കുട്ടി വാട്സൺ‌ന്റെ ഡെഡിക്കേഷനെ ക്രിക്കറ്റ് ലോകം ഒന്നടങ്കം പുകഴ്ത്തിയിരുന്നു. 
 
ചോരയൊലിപ്പിച്ച കാൽമുട്ടുമായി ചെന്നൈയ്ക്ക് വേണ്ടി തളരാതെ പൊരുതിയ വാട്സണെ ഏറ്റെടുത്ത ആരാധകർക്ക് നന്ദി അറിയിച്ചിരിക്കുകയാണ് മഞ്ഞപ്പടയുടെ പ്രിയ താരം. അടുത്ത വർഷത്തെ ഐ പി എല്ലിൽ മഞ്ഞക്കുപ്പായത്തിൽ തന്നെ താൻ കളിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് വാട്സൺ.
 
ആശംസകൾ അറിയിച്ച ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആണ് വാട്സൺ ഐ പി എല്ലിലേക്ക് ധോണിയുടെ പുലിക്കുട്ടികൾക്കൊപ്പം കളിക്കുന്നതിനായി കാത്തിരിക്കുകയാണ് വ്യക്തമാക്കിയത്. വാട്സൺ‌ന്റെ വാക്കുകളെ ഏറ്റെടുത്തിരിക്കുകയാണ് സി എസ് കെ ആരാധകർ.  
 
‘ഹെലോ എവരിവൺ, വീട്ടിൽ ഇപ്പോൾ തിരിച്ചെത്തിയതേ ഉള്ളു. നിങ്ങൾ നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവരോടും നന്ദി അറിയിക്കുന്നു. രണ്ട് ദിവസമായി നിങ്ങൾ നൽകുന്ന സ്നേഹത്തിന് എത്ര നന്ദി പറഞ്ഞാലും തീരില്ല. ജയത്തിനരികിൽ വരെയെത്തി. പക്ഷേ കഴിഞ്ഞില്ല. എന്നിരുന്നാലും മുംബൈയുമായിട്ടുള്ള ഫൈനൽ മികച്ചതായിരുന്നു. അടുത്ത വർഷം ശക്തമായി തിരിച്ച് വരും. എല്ലാവർക്കും നന്ദി. വിസിൽ പോട്.‘ - എന്ന് വാട്സൺ പറയുന്നു. 
 
ടീമംഗങ്ങളെ ആരെയും അറിയിക്കുകയോ, ആവശ്യമായ ചികിത്സതേടുകയോ ചെയ്യാതെയായിരുന്നു വാട്‌സണ്‍ ചോരയൊലിപ്പിച്ച കാലുമായി ബാറ്റിംഗ് തുടർന്നത്. ക്രീസിലുണ്ടായിരുന്നവരോ ഗാലറിയിലിരുന്നവരോ കണ്ടതുമില്ല.   മത്സരശേഷം താരത്തിന് ആറു തുന്നലുകൾ വേണ്ടിവന്നുവെമ്ം ഹർഭജൻ സിങ് വെളിപ്പെടുത്തിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഒരിക്കൽ പോലും പൂരം കാണാതെ പൂരത്തെ കുറിച്ച് പറയാൻ നീ ആരാടീ’ എന്ന് ചോദിച്ചവർ ഇപ്പോൾ ശശിയായി! - റിമയെ തെറി വിളിച്ചവർക്ക് മറുപടിയുണ്ടോ?