മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത 'ടര്‍ബോ' ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമായിരുന്നു.ഇന്ന് തിയേറ്ററുകളില്‍ എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത സിനിമ കോമഡി ആക്ഷന്‍ എന്റ്റര്‍റ്റേനറാണ്. ടര്‍ബോയുടെ അഡ്വാന്‍സ് ബുക്കിംഗ് നേരത്തെ ആരംഭിച്ചതാണ്. മുന്‍കൂര്‍ ബുക്കിങ്ങില്‍ വന്‍ കുതിപ്പാണ് നേടാനായത്.അഡ്വാന്‍സ് ബുക്കിംഗിലൂടെ 3.25 കോടി രൂപ നേടി.
ദുല്‍ഖര്‍ സല്‍മാന്റെ 'കിംഗ് ഓഫ് കൊത്ത', പൃഥ്വിരാജിന്റെ 'ആടുജീവിതം' തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്ക് പിന്നിലാണ് ടര്‍ബോ.
1,524 ഷോകളില്‍ നിന്ന് 2,08,148 ടിക്കറ്റുകള്‍ വിറ്റുപോയി.ഇതില്‍ നിന്ന് 47% ഒക്യുപ്പന്‍സി നേടി.ബോക്സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള, ഒരു ഓപ്പണിംഗ് കണക്ഷന്‍ ചിത്രത്തിന് നേടാനാകും.
ഇടുക്കി സ്വദേശിയായ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി സിനിമയില്‍ അവതരിപ്പിച്ചത്. ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. മമ്മൂട്ടിയുടെ എനര്‍ജറ്റിക് പെര്‍ഫോമന്‍സ് ആണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടമായത്. ആക്ഷന്‍ രംഗങ്ങളോടൊപ്പം തന്നെ കോമഡി സീനുകളും കാഴ്ചക്കാരെ രസിപ്പിച്ചു. തിയേറ്ററുകളില്‍ ചിരി മേളം തീര്‍ക്കാനും ടര്‍ബോയ്ക്ക് ആദ്യം തന്നെ ആയി. മമ്മൂട്ടി-ബിന്ദു പണിക്കര്‍ കോമ്പോ വളരെ നന്നായി ഉപയോഗിക്കാന്‍ സംവിധായകനായി.