Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇരട്ടക്കുട്ടികളല്ല ഗൈസ്; മുത്തശ്ശനും കൊച്ചുമകനും, ആളെ മനസ്സിലായോ?

ayaan rahman navab

കെ ആര്‍ അനൂപ്

, വ്യാഴം, 23 മെയ് 2024 (11:57 IST)
ayaan rahman navab
നിങ്ങള്‍ കണ്ട ഈ ചിത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇരട്ടക്കുട്ടികളുടെതല്ല. ഇടതുവശത്ത് കാണുന്ന ഫോട്ടോയില്‍ ഉള്ളത് നടന്‍ റഹ്‌മാനാണ്. അദ്ദേഹത്തിന്റെ പേരക്കുട്ടിയാണ് തൊട്ടടുത്തുള്ളത്. ഇരുവരെയും കാണാന്‍ ഇരട്ടകളെ പോലെയുണ്ടെന്നാണ് കുടുംബത്തിലുള്ള എല്ലാവരും പറയുന്നത്. റഹ്‌മാന്റെ മകള്‍ റുഷ്ദയുടെ കുഞ്ഞ് അയാന്‍ ആണ് ഈ കുട്ടി താരം. അയാനും ഏറെ ഇഷ്ടമുള്ളത് മുത്തച്ഛനെയാണ്. എപ്പോള്‍ ചെന്നൈയില്‍ വന്നാലും മുത്തശ്ശനെ കാണാന്‍ കിട്ടുന്നില്ല എന്ന് പരാതിയും അയാന് പറയാനുണ്ട്. ഫോണില്‍ കൂടി അല്ലാതെ മുത്തശ്ശനെ കണ്ടിട്ട് നാളുകള്‍ ഏറെയായെന്നാണ് അയാന് വേണ്ടി മുത്തശ്ശന് ജന്മദിന ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rahman (@rahman_actor)

പേരക്കുട്ടിക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി ഇടയ്ക്കിടയ്ക്ക് റഹ്‌മാന്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.കൊച്ചുമകന്റെ തലയില്‍ ഒരു ഹെയര്‍ സ്‌റ്റൈല്‍ പരീക്ഷണം നടത്തിയ വിശേഷങ്ങളെല്ലാം വാര്‍ത്തയായി മാറിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rahman (@rahman_actor)

മെഹറുന്നീസയാണ് റഹ്‌മാന്റെ ഭാര്യ.എ.ആര്‍.റഹ്‌മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരി കൂടിയാണ് ഇവര്‍.
കൂടെവിടെ എന്ന ചിത്രം ഹിറ്റായതോടെ പിന്നീടുള്ള രണ്ടു വര്‍ഷങ്ങള്‍ റഹ്‌മാന്റെതായിരുന്നു. 1984-85 വര്‍ഷങ്ങളിലായി 23 സിനിമകളില്‍ റഹ്‌മാന്‍ അഭിനയിച്ചു.
മണി രത്നം സംവിധാനം ചെയ്ത 'പൊന്നിയിന്‍ സെല്‍വന്‍'ല്‍ നടന്‍ മികച്ച പ്രകടനം കാഴ്ചവച്ചു.മധുരാന്തക ഉത്തമ ചോഴന്‍ എന്ന കഥാപാത്രത്തെയാണ് റഹ്‌മാന്‍ അവതരിപ്പിച്ചത്. ഒരുകാലത്ത് യുവഹൃദയങ്ങളെ കീഴടക്കിയ നടനായിരുന്നു റഹ്‌മാന്‍, അവരുടെ റൊമാന്റിക് ഹീറോ എന്നുവേണം പറയാന്‍. തമിഴില്‍ ശക്തമായ വേഷങ്ങളില്‍ തിളങ്ങിയ നടന്‍ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. വില്ലന്‍ റോളിലാണ് ഗണപതില്‍ റഹ്‌മാന്‍ പ്രത്യക്ഷപ്പെട്ടത്.
 നിലവില്‍ മലയാള സിനിമയുടെ തിരക്കിലാണ് റഹ്‌മാന്‍. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനൊപ്പം റഹ്‌മാനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സന്തൂര്‍ ഗ്രാന്‍ഡ് ഫാദര്‍', ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടന്‍ റഹ്‌മാന്റെ പ്രായം എത്രയെന്ന് അറിയാമോ ?