Webdunia - Bharat's app for daily news and videos

Install App

ലീക്ക് ആയതോ ലീക്ക് ആക്കിയതോ? സത്യവാസ്ഥ അറിയണമെന്ന് വിന്‍സി അലോഷ്യസ്

, ഫിലിം ചേംബറിനും സജി നന്ത്യാട്ടിനും എതിരെ പ്രതികരിച്ച വിഷയത്തിലും വിന്‍സി സംസാരിച്ചു.

നിഹാരിക കെ.എസ്
തിങ്കള്‍, 21 ഏപ്രില്‍ 2025 (14:19 IST)
ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നിയമപരമായി മുന്നോട്ട് പോവാന്‍ തയാറല്ലെന്ന് ആവര്‍ത്തിച്ച് നടി വിന്‍സി അലോഷ്യസ്. സിനിമയില്‍ തന്നെ വേണ്ട നടപടികള്‍ എടുക്കുമെന്നും നിയമപരമായ നടപടികൾ തേടുന്നില്ലെന്നും വിൻസി വ്യക്തമാക്കി. സിനിമയില്‍ ഇനി ഇത് ആവര്‍ത്തിക്കാന്‍ പാടില്ല എന്നതാണ് തന്റെ ആവശ്യം എന്നാണ് വിന്‍സി മാധ്യമങ്ങളോട് പ്രതികരിച്ചത്. മാത്രമല്ല, ഫിലിം ചേംബറിനും സജി നന്ത്യാട്ടിനും എതിരെ പ്രതികരിച്ച വിഷയത്തിലും വിന്‍സി സംസാരിച്ചു.
 
'ഞാന്‍ അന്വേഷണവുമായി സഹകരിക്കും. ഞാന്‍ ഇപ്പോഴും എന്റെ സ്റ്റാന്‍ഡില്‍ ഉറച്ച് നില്‍ക്കുകയാണ്, ലീഗലി മൂവ് ചെയ്യാന്‍ ഞാന്‍ തയ്യാറല്ല. അന്വേഷണം വന്നാല്‍ സഹകരിക്കാന്‍ ഞാന്‍ തയാറാണ്. സിനിമയില്‍ തന്നെ വേണ്ട നടപടികള്‍ എടുക്കും എന്നാണ് ഞാന്‍ പറഞ്ഞത്. സിനിമയില്‍ ഇനി ഇത് ആവര്‍ത്തിക്കാന്‍ പാടില്ല എന്നതാണ് എനിക്ക് വേണ്ടത്.
 
ഇന്ന് ഇവിടെ ഐസി മീറ്റിങ് കൂടുന്നുണ്ട്. അതില്‍ ഞാന്‍ പങ്കെടുക്കും. ഞാന്‍ കൊടുത്ത പരാതിയുടെ യാഥാര്‍ത്ഥ്യം അവര്‍ പരിശോധിക്കും. അതിന് ശേഷം അവര്‍ സിനിമയ്ക്കുള്ളില്‍ വേണ്ട നടപടിയെടുക്കും. സിനിമയ്ക്ക് പുറത്തേക്ക് പോവുകയാണെങ്കില്‍ മാത്രമേ നിയമനടപടികള്‍ വേണ്ടത്. എനിക്ക് സിനിമയിലാണ് മാറ്റങ്ങള്‍ വേണ്ടത്. അതുകൊണ്ട് ഞാന്‍ അതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു. എന്തായിരിക്കും റിസല്‍ട്ട് എന്ന് വൈകുന്നേരം അറിയാന്‍ പറ്റുമായിരിക്കും. 
 
എന്റെ പരാതി ഞാന്‍ പിന്‍വലിക്കില്ല. പരാതി ഫിലിം ചേംബറില്‍ നിന്നും ലീക്ക് ആയതെന്ന് എന്നോട് പറഞ്ഞത് മാതൃഭൂമിയാണ്. ഫിലിം ചേംബറില്‍ നിന്നാണ് വിവരങ്ങള്‍ കിട്ടിയതെന്ന് പറഞ്ഞത്. അതുകൊണ്ടാണ് ഞാന്‍ സജി നന്ത്യാട്ടിനെ കുറ്റപ്പെടുത്തിയത്. അതില്‍ എനിക്ക് വിഷമമുണ്ട്. പരാതി സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ ഹൈദരാലി എന്ന റിപ്പോര്‍ട്ടറിന് ‘അമ്മ’യില്‍ നിന്നും പരാതി കിട്ടിയെന്ന് പറഞ്ഞ് സംസാരിച്ചിട്ടുണ്ടായിരുന്നു. അതിന്റെ സത്യാവസ്ഥ എനിക്ക് അറിയണം', വിൻസി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്‌കൂളിലെ മേട്രന് 18 വര്‍ഷം കഠിന തടവ്

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; തട്ടിക്കൊണ്ടുപോയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് മതിയായി: ഗുലാം നബി ആസാദ്

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ വിഛേദിച്ചേക്കും

അടുത്ത ലേഖനം
Show comments