Shine Tom Chacko and Vincy Aloshious: 'എല്ലാം സിനിമയ്ക്കു വേണ്ടിയുള്ള പ്രൊമോഷനോ'; 'സൂത്രവാക്യം' കൊളാബില്‍ ഷൈനും വിന്‍സിയും
Vincy Aloshious: ' മലയാളികളെ മാര്‍ക്കറ്റിങ് വഴി പൊട്ടന്‍മാരാക്കുന്നു'
Shine Tom Chacko - Vincy Aloshious Movie
Shine Tom Chacko and Vincy Aloshious: നടന്‍ ഷൈന്‍ ടോം ചാക്കോ സിനിമ സെറ്റില്‍ മയക്കുമരുന്ന് ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍ പുതിയ സിനിമയുടെ പ്രൊമോഷനു വേണ്ടിയെന്ന് വിമര്‍ശനം. യൂജിന്‍ ജോസ് ചിറമ്മല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സൂത്രവാക്യം' എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്.
നിര്‍മാതാക്കളായ 'സിനിമ ബന്ദി' പ്രൊഡക്ഷന്‍സ് ഇന്നലെ പങ്കുവെച്ച പോസ്റ്ററില്‍ നടി വിന്‍സിയെയും നടന്‍ ഷൈന്‍ ടോം ചാക്കോയെയും കൊളാബ് ചെയ്തിട്ടുണ്ട്. ഈ പോസ്റ്റര്‍ ഇരുവരും കൊളാബ് സ്വീകരിക്കുകയും സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതാണ് സംശയങ്ങള്‍ക്കു കാരണം.
ഷൈന്‍ ടോം ചാക്കോ തന്നോടു അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞ വിന്‍സി എന്തിനാണ് അതേ വ്യക്തിയെ കൂടി കൊളാബ് ചെയ്ത പോസ്റ്റര്‍ പങ്കുവയ്ക്കുന്നതെന്ന് പലരും ചോദിക്കുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പോസ്റ്റര്‍ ഷെയര്‍ ചെയ്യണമെങ്കില്‍ സ്വന്തം നിലയ്ക്ക് ചെയ്യാന്‍ സാധിക്കുമല്ലോ എന്നാണ് ഇവരുടെ ചോദ്യം.
' അവനെ കൊളാബ് ചെയ്യാന്‍ ചേച്ചി കാണിച്ച മനസ് കാണാതെ പോകരുത് സുഹൃത്തുക്കളേ'
' മലയാളികളെ മാര്‍ക്കറ്റിങ് വഴി പൊട്ടന്‍മാരാക്കുന്നു'
' എമ്പുരാന്‍ റെക്കോര്‍ഡ് പൊട്ടിക്കാനുള്ള മൂഡാണോ'
' ആരും അറിയാതെ കിടന്ന പടം ഇതോടു കൂടി നാലാള് അറിഞ്ഞു'
എന്നിങ്ങനെ നിരവധി കമന്റുകള്‍ വിന്‍സിയുടെ പോസ്റ്റിനു താഴെയുണ്ട്. അതേസമയം ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ താന്‍ അഭിനയിച്ച സിനിമയുടെ നിര്‍മാതാക്കള്‍ കൊളാബ് ചെയ്യുമ്പോള്‍ അത് സ്വീകരിക്കേണ്ടത് വിന്‍സിയുടെ ഉത്തരവാദിത്തം ആണെന്ന് താരത്തെ പിന്തുണയ്ക്കുന്നവരും പറയുന്നു.
മാത്രമല്ല ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നിയമപരമായി നീങ്ങാന്‍ തനിക്ക് താല്‍പര്യമില്ലെന്ന നിലപാടാണ് വിന്‍സിക്ക്. ഇത് എന്തുകൊണ്ടാണെന്നും ചോദ്യം ഉയര്‍ന്നിട്ടുണ്ട്. സിനിമ സംഘടനകളില്‍ മാത്രമാണ് വിന്‍സി ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.