ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ജയറാം ചിത്രം 'വിന്റര്‍'ന് രണ്ടാം ഭാഗം വരുന്നു.ഹൊറര്‍ ത്രില്ലറി എന്റെ രണ്ടാം ഭാഗത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു കഥയാണ് പറയാന്‍ പോകുന്നത്. ഓഗസ്റ്റ് 17 മുതല്‍ ചിത്രീകരണം ആരംഭിക്കും എന്നാണ് കേള്‍ക്കുന്നത്. അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും.
ശരത് വിനായക് ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്.മനു രമേശാണ് സംഗീതം ഒരുക്കുന്നു.ഛായാഗ്രഹണം പ്രതീപ് നായര്‍ നിര്‍വഹിക്കും.എഡിറ്റിംഗ് അരുണ്‍ തോമസ് നിര്‍വഹിക്കുന്നു.
2009-ല്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'വിന്റര്‍'.