'പ്രേമം പ്രേമത്തോടു പ്രേമം'; 'ന്റിക്കാക്കക്കൊരു പ്രേമോണ്ടാര്‍ന്ന്'ചിത്രീകരണം ആരംഭിച്ചു,ഭാവനയുടെ തിരിച്ചുവരവ്

കെ ആര്‍ അനൂപ്
തിങ്കള്‍, 20 ജൂണ്‍ 2022 (17:24 IST)
ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന 'ന്റിക്കാക്കക്കൊരു പ്രേമോണ്ടാര്‍ന്ന്' എന്ന ചിത്രം പ്രഖ്യാപനം കൊണ്ട് തന്നെ ശ്രദ്ധനേടിയിരുന്നു . അഞ്ചര വര്‍ഷത്തോളമായി മോളിവുഡില്‍ ഭാവന ഒരു ചിത്രം ചെയ്തിട്ട്. നടി തിരിച്ചെത്തുന്ന സിനിമ എന്ന പ്രത്യേകത കൂടിയുണ്ട്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
 
സിനിമയുടെ പ്രൊഡ്യൂസറാണ് ഭാവനയോട് കഥ പറയുന്നത്. കഥ ഭാവനയ്ക്ക് ഇഷ്ടമാകുകയും അഭിനയിക്കാന്‍ തയ്യാറാക്കുകയും ചെയ്തുവെന്ന് നായകന്‍ കൂടിയായ ഷറഫുദ്ദീന്‍ പറഞ്ഞു.
 
നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന ചിത്രം
ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്നു. 
 
സിനിമയുടെ സംവിധായകന്‍ തന്നെയാണ് രചനയും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത്.
 
ഛായാഗ്രഹണം അരുണ്‍ റുഷ്ദിയും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു.ശ്യാം മോഹനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments