Webdunia - Bharat's app for daily news and videos

Install App

ഉണ്ണി മുകുന്ദനും ജയിലിലേക്ക് ? പീഡനക്കേസിൽ നടന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പരാതിക്കാരി കോടതിയില്‍

ഉണ്ണിമുകുന്ദന്‍ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് പരാതിക്കാരി

Webdunia
ശനി, 6 ജനുവരി 2018 (14:02 IST)
പീഡനക്കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പരാതിക്കാരി കോടതിയില്‍. തന്റെ പേര് വെളിപ്പെടുത്തിയ നടന്‍ തന്നെ ഭീഷണിപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതിക്കാരിയുടെ അഭിഭാഷകനാണ് ഇക്കാര്യം കോടതിയില്‍ അറിയിച്ചത്. 
 
തുടര്‍ന്ന് പരാതിക്കാരിയോട് ഈ മാസം 27 ന് ഹാജരാകണമെന്ന് എറണാകുളം സിജെഎം കോടതി അറിയിക്കുകയും ചെയ്തു. കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. ഉണ്ണിമുകുന്ദന്‍ ക്ഷണിച്ചതനുസരിച്ച് സിനിമയുടെ കഥ പറയാന്‍ ചെന്ന തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് യുവതിയുടെ പരാതി. ഓഗസ്റ്റ് 23 ന് നടന്ന സംഭവത്തില്‍ സെപ്തംബര്‍ 15നാണ് പരാതി നല്‍കിയിരുന്നത്.
 
യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നു കാണിച്ചാണ് യുവതിക്കെതിരെ ഉണ്ണി മുകുന്ദന്‍ പരാതി നല്‍കിയത്‍. തിരക്കഥ വായിച്ച് കേള്‍പ്പിക്കാനെന്നു പറഞ്ഞാണ് യുവതി തന്റെ വീട്ടിലെത്തിയത്. എന്നാല്‍ തിരക്കഥ അപൂര്‍ണ്ണമായതിനാല്‍ ആ സിനിമ നിരസിച്ചെന്നും അതിനുള്ള പകയാണ് യുവതിയ്ക്ക് തന്നോടുള്ളതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
 
എന്നാല്‍ പിന്നീട്ടും യുവതി തന്നെ ഫോണില്‍ വിളിച്ചെന്നും അവര്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടതായും പരാ‍തിയിലുണ്ട്. അതിനു തയ്യാറായില്ലെങ്കില്‍ പീഡിപ്പിച്ചതായി പൊലീസില്‍ പരാതി നല്‍കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയതായും ഉണ്ണി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. 
 
അതിനുശേഷം പെണ്‍കുട്ടിയുടെ അഭിഭാഷകനാണെന്ന് പരിചയപ്പെടുത്തി ഒരാള്‍ തന്നെ വിളിച്ചെന്നും ആ യുവതിയെ വിവാഹം ചെയ്യണമെന്നും അതിനു തയ്യാറല്ലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുണമെന്നും അയാള്‍ ഭീഷണിമുഴക്കിയെന്നും ഉണ്ണി മുകുന്ദന്‍ പറയുകയും ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments