ജിഷ കൊലക്കേസ്; പലകാര്യങ്ങളും പുറത്തുവരാനുണ്ടെന്ന് നിഷ, എല്ലാം തോന്നലാണെന്ന് പൊലീസ്

ജിഷ ഒരു കൊലപാതകം കണ്ടിരുന്നില്ല, നിഷ പറയുന്നത് സത്യമല്ല: പൊലീസ് പറയുന്നതിങ്ങനെ

വ്യാഴം, 4 ജനുവരി 2018 (11:53 IST)
പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കാതെ വിട്ട ചില കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയ മുന്‍ആക്ഷന്‍ കൗണ്‍സില്‍ അംഗമായ നിഷയ്ക്ക് മറുപടിയുമായി പൊലീസ്. നിഷ ആരോപിക്കുന്നത് പോലൊരു കൊലപാതകം പെരുമ്പാവൂരിൽ സംഭവിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു. 
 
പെരുമ്പാവൂരിലെ ഒരു പാറമടയില്‍ നടന്ന കൊലപാതകത്തില്‍ ജിഷ ദൃക്‌സാക്ഷിയായിരുന്നു എന്നും ഇതുമായി ബന്ധപ്പെട്ടാണ് ജിഷയുടെ കൊലപാതകമെന്നുമായിരുന്നു നിഷയുടെ ആരോപണം. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ അമ്മ രാജേശ്വരിക്കും അമ്മായിക്കും അറിയാമെന്നും പൊലീസ് ഇവരെ ചോദ്യം ചെയ്യാത്തത് ദുരൂഹമാണെന്നും നിഷ എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. 
 
എന്നാൽ, അത്തരമൊരു കൊലപാതകം സ്ഥലത്ത് നടന്നിട്ടില്ലെന്നും  ചില സംഘടനകളുടെ ആവശ്യങ്ങള്‍ക്ക് ശക്തിപകരാനായി മെനയുന്ന കഥകളാണ് ഇവയെല്ലാമെന്നും പൊലീസ് പറയുന്നു. 
പറയുന്ന കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴിയാത്ത ഇത്തരം പ്രസ്താവനകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനെ ഉപകാരപ്പെടുകയുള്ളുവെന്നും പൊലീസ് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ‘കലിപ്പടക്കണം’... എടാ നിന്നോടൊക്കെയാ പറയുന്നേ... കലിപ്പടക്കാന്‍ !