Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രേക്ഷരുടെ ക്ഷമ പരീക്ഷിച്ച ദിലീപ് സിനിമകള്‍; ആരാധകരെ പോലും വെറുപ്പിച്ച ജനപ്രിയ നായകന്റെ സിനിമകള്‍

വിനയന്‍ സംവിധാനം ചെയ്ത് 2003 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വാര്‍ ആന്റ് ലൗ

പ്രേക്ഷരുടെ ക്ഷമ പരീക്ഷിച്ച ദിലീപ് സിനിമകള്‍; ആരാധകരെ പോലും വെറുപ്പിച്ച ജനപ്രിയ നായകന്റെ സിനിമകള്‍
, തിങ്കള്‍, 28 നവം‌ബര്‍ 2022 (10:00 IST)
Worst films of Actor Dileep: നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളത്തിനു സമ്മാനിച്ച നടനാണ് ദിലീപ്. എന്നാല്‍, ജനപ്രിയ നായകന്റെ കരിയറില്‍ ഒട്ടേറെ മോശം സിനിമകളുമുണ്ട്. അത്തരത്തില്‍ പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിച്ച ദിലീപ് ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം
 
1. വാര്‍ ആന്റ് ലൗ
 
വിനയന്‍ സംവിധാനം ചെയ്ത് 2003 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വാര്‍ ആന്റ് ലൗ. ഇന്ത്യ-പാക്കിസ്ഥാന്‍ മിലിട്ടറി ബന്ധമാണ് സിനിമയില്‍ പ്രതിപാദിച്ചിരിക്കുന്നത്. ദിലീപ് പട്ടാളക്കാരന്റെ വേഷത്തിലെത്തിയ ചിത്രം എല്ലാ അര്‍ത്ഥത്തിലും പ്രേക്ഷകരെ നിരാശപ്പെടുത്തി.
 
2. വില്ലാളി വീരന്‍
 
തിയറ്ററുകളില്‍ ആദ്യ ഷോയ്ക്ക് തന്നെ പ്രേക്ഷകര്‍ കൂവി സ്വീകരിച്ച ദിലീപ് ചിത്രമാണ് വില്ലാളി വീരന്‍. 2014 ലാണ് സിനിമ റിലീസ് ചെയ്തത്. സിദ്ധാര്‍ത്ഥന്‍ എന്ന ദിലീപിന്റെ കഥാപാത്രം പ്രേക്ഷകരെ നിരാശപ്പെടുത്തി. ചിത്രത്തിലെ തമാശ രംഗങ്ങളൊന്നും പ്രേക്ഷകരെ രസിപ്പിച്ചില്ല.
 
3. വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍
 
സുന്ദര്‍ദാസ് സംവിധാനം ചെയ്ത വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ 2016 ലാണ് റിലീസ് ചെയ്തത്. ഉണ്ണിക്കുട്ടന്‍ എന്നാണ് ദിലീപിന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയിലെ തമാശ രംഗങ്ങളൊന്നും വര്‍ക്കൗട്ട് ആയില്ല.
 
4. നാടോടി മന്നന്‍
 
വിജി തമ്പി സംവിധാനം ചെയ്ത നാടോടി മന്നന്‍ 2013 ലാണ് റിലീസ് ചെയ്തത്. പത്മനാഭന്‍ എന്ന നഗരപിതാവിന്റെ വേഷത്തിലാണ് ദിലീപ് എത്തിയത്. ദിലീപിന്റെ കഥാപാത്രം എല്ലാ അര്‍ത്ഥത്തിലും പ്രേക്ഷകരെ നിരാശപ്പെടുത്തി.
 
5. മോസ് ആന്റ് ക്യാറ്റ്
 
സൂപ്പര്‍ഹിറ്റുകളുടെ സംവിധായകന്‍ ഫാസിലിനൊപ്പം ദിലീപ് ഒന്നിക്കുമ്പോള്‍ മികച്ചൊരു സിനിമ പ്രതീക്ഷിച്ച പ്രേക്ഷകര്‍ക്കുള്ള ഇരുട്ടടിയായിരുന്നു മോസ് ആന്റ് ക്യാറ്റ്. 2009 ലാണ് ചിത്രം റിലീസ് ചെയ്തത്.
 
6. മിസ്റ്റര്‍ മരുമകന്‍ 
 
സന്ധ്യ മോഹന്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ മരുമകന്‍ 2012 ലാണ് റിലീസ് ചെയ്തത്. അടിമുടി സ്ത്രീവിരുദ്ധതയില്‍ കുളിച്ച സിനിമയായിരുന്നു ഇത്. അശോക് രാജ് എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. സനുഷയായിരുന്നു നായിക. 
 
7. കളേഴ്‌സ് 
 
രാജ് ബാബു സംവിധാനം ചെയ്ത കളേഴ്‌സ് 2009 ലാണ് റിലീസ് ചെയ്തത്. സിനിമ തിയറ്ററില്‍ വന്‍ പരാജയമായിരുന്നു. 
 
8. ഇവന്‍ മര്യാദരാമന്‍ 
 
സുരേഷ് ദിവാകര്‍ സംവിധാനം ചെയ്ത ഇവന്‍ മര്യാദരാമന്‍ 2015 ലാണ് റിലീസ് ചെയ്തത്. രാമന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകന്റെ ക്ഷമ പരീക്ഷിച്ച ദിലീപ് ചിത്രം. 
 
9. ശൃംഗാരവേലന്‍ 
 
ജോസ് തോമസ് സംവിധാനം ചെയ്ത ശൃംഗാരവേലന്‍ 2013 ലാണ് റിലീസ് ചെയ്തത്. കണ്ണന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ദിലീപ് അവതരിപ്പിച്ചു. ചിത്രത്തിലെ തമാശകളില്‍ ഭൂരിഭാഗവും പ്രേക്ഷകനെ ചിരിപ്പിക്കാന്‍ സാധിക്കാത്തതായിരുന്നു. 
 
10. ജാക്ക് ആന്റ് ഡാനിയേല്‍ 
 
2019 ല്‍ റിലീസ് ചെയ്ത ജാക്ക് ആന്റ് ഡാനിയേല്‍ വമ്പന്‍ പരാജയമായിരുന്നു. ദിലീപിനൊപ്പം അര്‍ജുന്‍ സര്‍ജയും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്‌തെങ്കിലും സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തി. വന്‍ മുതല്‍ മുടക്കില്‍ റിലീസ് ചെയ്ത ദിലീപ് ചിത്രമാണ് ഇത്. എസ്.എല്‍.പുരം ജയസൂര്യയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്തത്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കലാൾപട 2'ന്റെ സമയമാണിത്';മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം, റഹ്‌മാന്റെ ആഗ്രഹം