Soorya Menon (Soorya J Menon)
ബിഗ് ബോസ് മലയാളം സീസണ്‍ 3ലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സൂര്യ മേനോന്‍. അഭിനയരംഗത്തും മോഡലിംഗിലും ഒരുപോലെ തിളങ്ങിയ നടി ടെലിവിഷന്‍ പരിപാടികളിലെ അവതാരകയുമാണ്. താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞദിവസം പങ്കുവെച്ച ഫോട്ടോഷൂട്ട് വൈറലായി മാറിയതിന് പിന്നാലെ സാരിയില്‍ പുത്തന്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നടി.
സുന്ദരിയായാണ് പുത്തന്‍ ഫോട്ടോഷൂട്ടില്‍ താരത്തെ കാണാനായത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തോട് കല്യാണത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ആരാധകര്‍ ചോദിക്കുകയുണ്ടായി. നോ ഐഡിയ എന്നാണ് കല്യാണത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി നടി പറഞ്ഞത്. പ്രണയത്തിലാണോ എന്ന് ചോദിച്ചപ്പോള്‍ അതെ, എന്റെ സ്വപ്നത്തില്‍ എന്നായിരുന്നു സൂര്യ മറുപടി പറഞ്ഞത്.
നിങ്ങള്‍ ഇപ്പോഴും പ്രണയത്തിലാണോ എന്ന് ചോദിച്ചപ്പോള്‍ ആരുമായി എന്നായിരുന്നു സൂര്യയുടെ മറുചോദ്യം. സിംഗിള്‍ ആണോ എന്ന് ചോദിച്ചപ്പോള്‍ ഭാഗികമായി എന്നായിരുന്നു സൂര്യയുടെ മറുപടി നല്‍കിയത്.