Yatra 2 Box Office Collection: ദേ അടുത്ത 'കമിയോ ഹിറ്റ്'; 2024 സ്വന്തമാക്കാന്‍ മമ്മൂട്ടി, യാത്രയും വിജയത്തിലേക്ക്

തെലുങ്കില്‍ റിലീസ് ചെയ്തിരിക്കുന്ന യാത്ര 2 വില്‍ അരമണിക്കൂറില്‍ താഴെയാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ദൈര്‍ഘ്യം

രേണുക വേണു
വെള്ളി, 9 ഫെബ്രുവരി 2024 (10:20 IST)
Yatra 2 Box Office Collection: മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തിയ യാത്ര 2 വിന് തിയറ്ററുകളില്‍ മികച്ച പ്രതികരണം. ആദ്യ ദിനം ചിത്രം ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത് 2.20 കോടിയാണ്. മികച്ച അഭിപ്രായം ലഭിക്കുന്നതിനാല്‍ രണ്ടാം ദിനമായ ഇന്ന് ആദ്യ ദിനത്തേക്കാള്‍ കളക്ഷന്‍ ലഭിക്കാനാണ് സാധ്യത. ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ രണ്ടാമത്തെ ഹിറ്റ് ചിത്രമാകുകയാണ് യാത്ര 2. നേരത്തെ ജയറാം ചിത്രം ഓസ്‌ലറിലും മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തിയിരുന്നു. ഓസ്‌ലര്‍ തിയറ്ററുകളില്‍ വന്‍ വിജയമായി. ചിത്രത്തിന്റെ കളക്ഷന്‍ ഇതിനോടകം 40 കോടി കടന്നു. 2024 ല്‍ മലയാളത്തില്‍ നിന്നുള്ള ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രം കൂടിയാണ് ഓസ്‌ലര്‍.
 
തെലുങ്കില്‍ റിലീസ് ചെയ്തിരിക്കുന്ന യാത്ര 2 വില്‍ അരമണിക്കൂറില്‍ താഴെയാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ദൈര്‍ഘ്യം. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയായി ജീവ അഭിനയിച്ചിരിക്കുന്നു. രാജശേഖര റെഡ്ഡിയായി മമ്മൂട്ടി സ്‌ക്രീനില്‍ വീണ്ടും അവതരിച്ചപ്പോള്‍ വന്‍ കരഘോഷമാണ് തിയറ്ററുകളില്‍ നിന്ന് ഉയര്‍ന്നത്. 
 
മഹി വി രാഘവ് സംവിധാനം ചെയ്ത് 2019 ല്‍ പുറത്തിറങ്ങിയ യാത്രയുടെ രണ്ടാം ഭാഗമാണ് യാത്ര 2. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ കൂടി ഉന്നമിട്ടാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് യാത്ര 2 വിന് പ്രചരണം നല്‍കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിനു വീണ്ടും നോട്ടീസ്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

അടുത്ത ലേഖനം
Show comments