Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെറുതെ ലെ‌ഫ്റ്റനന്റ് കേണൽ എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല, പദ്മഭൂഷണൊക്കെ കിട്ടിയതല്ലേ?- കടുത്ത ആരോപണവുമായി രഞ്ജിനി

പദ്മഭൂഷണൊക്കെ കിട്ടുന്നത് നല്ല കാര്യമാണ്, പക്ഷേ...

മോഹൻലാൽ
, ശനി, 9 ഫെബ്രുവരി 2019 (11:44 IST)
മോഹന്‍ലാലിന്റെയും തന്റെയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുള്ള ട്രോളിനെതിരെ നടി രഞ്ജിനി രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇവർ നടിക്കെതിരെ അസഭ്യവർഷവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. 
 
ഇത്തരം ട്രോളുകള്‍ ഉപയോഗിച്ച് സ്ത്രീകളെ അപമാനിക്കുന്ന പ്രവര്‍ത്തികളില്‍ നിന്ന് ആരാധകരെ തടയേണ്ടത് മോഹന്‍ലാല്‍ അടക്കമുള്ള സൂപ്പര്‍താരങ്ങളുടെ ഉത്തരവാദിത്വമാണെന്ന് രഞ്ജിനി തുറന്നടിച്ചു. മോഹൻലാൽ വെറുമൊരു നടൻ മാത്രമല്ല, ലഫ്റ്റനന്റ് കേണല്‍ ആണെന്നും അതിന്റെ സ്ഥാനത്ത് നിന്നുകൊണ്ട് ഉത്തരവാദിത്വം കാണിക്കണമെന്നും രഞ്ജിനി പറഞ്ഞു.
 
‘ലാലേട്ടനെ വ്യക്തപരമായി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ആ ട്രോള്‍ തന്നെ അയാളെ വച്ചാണ് വന്നത്. അതുകൊണ്ട് എനിക്ക് അതേപോലെ പ്രതികരിക്കേണ്ടി വന്നു. ഇത് അവസാനിപ്പിക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്.  അദ്ദേഹത്തോട് ഒരുപാട് ബഹുമാനമൊക്കെയുണ്ട്. പദ്മഭൂഷണൊക്കെ കിട്ടിയത് നല്ല കാര്യമാണ്‘.
 
‘എന്നാലും പുള്ളിക്കാരന് ഒരു ഡ്യൂട്ടിയുണ്ട്. ഒരു ആക്ടര്‍ മാത്രമല്ല ലഫ്റ്റനന്റ് കേണല്‍ ആണ് അങ്ങേര്. ലേഡീസിനെ കുറിച്ച് ഇത്തരം ട്രോളുകള്‍ വരുമ്പോള്‍ ഒന്നും മിണ്ടാതിരിക്കുന്നത് ശരിയല്ല. ഒരു ഉത്തരവാദിത്വമുണ്ട്. ഇങ്ങനെ സ്ത്രീകളെ തരംതാഴ്ത്തിക്കെട്ടുമ്പോള്‍ വെറുതെ ലെഫ്റ്റനന്റ് കേണല്‍ എന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ല’.- രഞ്ജിനി വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭിനയത്തിനു ഭാഷ പ്രശ്നമല്ല, തെലുങ്കിൽ തിളങ്ങി മമ്മൂട്ടിയും ദുൽഖറും