Select Your Language

Notifications

webdunia
webdunia
webdunia
webdunia

അല്ലു അര്‍ജുന്‍ ആരാധകരെ നിങ്ങള്‍ക്ക് അഭിമാനിക്കാം,ആ നേട്ടത്തിന് പിന്നില്‍ നിങ്ങളും !

You can make Allu Arjun fans proud

കെ ആര്‍ അനൂപ്

, ശനി, 23 മാര്‍ച്ച് 2024 (13:15 IST)
താരങ്ങളുടെ ജനപ്രീതി എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കുന്നതില്‍ സോഷ്യല്‍ മീഡിയുടെ പങ്ക് ചെറുതല്ല. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള തെന്നിന്ത്യന്‍ നടനായി മാറിയിരിക്കുകയാണ് അല്ലു അര്‍ജുന്‍.പുഷ്പ; ദ റൈസിന് ശേഷമാണ് താരത്തിന്റെ ജനപ്രീതി ഇന്ത്യ ഒട്ടാകെ വര്‍ധിക്കുന്നത്. സിനിമയുടെ റിലീസിനു ശേഷം നടന്റെ ഫോളോവേഴ്‌സിന്റെ എണ്ണം കൂടി. ഇപ്പോള്‍ 25 മില്യണ്‍ ഫോളോവേഴ്‌സ് എന്ന നേട്ടത്തില്‍ നടന്‍ എത്തിക്കഴിഞ്ഞു.
 
പുഷ്പ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമായ പുഷ്പ 2; ദ റൂള്‍'റിലീസായി കാത്തിരിക്കുകയാണ് ആരാധകര്‍. ഓഗസ്റ്റ് 15ന് സിനിമ റിലീസ് ചെയ്യും. പുഷ്പയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അല്ലു അര്‍ജുന് ലഭിച്ചിരുന്നു.
 
ഇന്ത്യയില്‍ ഏറ്റവും അധികം ജനപ്രീതിയുള്ള നടന്മാരുടെ ലിസ്റ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. 10 പ്രധാന നായകന്മാരാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയയാണ് ലിസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്.ഫെബ്രുവരി മാസത്തെ പട്ടികയാണ് പുറത്തു വന്നിരിക്കുന്നത്. മുന്നരിയില്‍ ആറു സ്ഥാനക്കാരും തെന്നിന്ത്യന്‍ നായകന്മാരാണ്.ഒന്നാം സ്ഥാനത്ത് ഷാരൂഖ് ഖാനും,രണ്ടാമത് പ്രഭാസും, മൂന്നാമത് വിജയ്‌യും ആണ്.4,5,6 സ്ഥാനങ്ങളില്‍ തെലുങ്ക് നടന്‍മാര്‍ കൈയ്യടക്കി.അല്ലു അര്‍ജുന്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരാണ് ഈ സ്ഥാനങ്ങളില്‍. ഏഴാം സ്ഥാനത്ത് സല്‍മാന്‍ ഖാന്‍ ഇടം നേടി. എട്ടാം സ്ഥാനത്ത് ഹൃത്വിക് റോഷന്‍ എത്തിയപ്പോള്‍ ഒമ്പതാമത് രണ്‍ബീര്‍ കപൂര്‍ ആണ്. പത്താം സ്ഥാനത്ത് രാം ചരണും ഇടം നേടിയപ്പോള്‍ അജിത്ത് കുമാര്‍ പുറത്തായി. ജനുവരി മാസത്തില്‍ പത്താം സ്ഥാനത്തായിരുന്നു അജിത്തിന്റെ സ്ഥാനം. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി അമ്മയാകാന്‍ പറ്റില്ല, രണ്ടാമത്തെ കുഞ്ഞിനായി 7 വര്‍ഷം ശ്രമിച്ചു, അഞ്ചാം മാസത്തില്‍ കുഞ്ഞിനെ നഷ്ടപ്പെട്ടു, വേദന പങ്കുവെച്ച് നടി റാണി മുഖര്‍ജി