Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതറിയാമോ? മമ്മൂട്ടിച്ചിത്രത്തിന്‍റെ കളക്ഷന്‍ 650 കോടി!

ഒരു മമ്മൂട്ടിച്ചിത്രം 650 കോടി നേടിയ അത്ഭുതകഥ!

അതറിയാമോ? മമ്മൂട്ടിച്ചിത്രത്തിന്‍റെ കളക്ഷന്‍ 650 കോടി!
, ചൊവ്വ, 8 നവം‌ബര്‍ 2016 (16:23 IST)
നമ്മുടെ പുലിമുരുകന്‍ 100 കോടി ക്ലബില്‍ ഇടനേടിയപ്പോള്‍ തോന്നിയ ഒരു സംശയമാണ്. ചിലപ്പോഴൊക്കെ സംശയങ്ങള്‍ യാഥാര്‍ത്ഥ്യമാവാറുണ്ട്. ചിലപ്പോള്‍ സംശയങ്ങള്‍ സംശയങ്ങളായിത്തന്നെ നില്‍ക്കുകയും ചെയ്യുന്നു. ലോകമെമ്പാടുമായി 650 കോടി കളക്ഷന്‍ നേടിയ ‘ബജ്‌റംഗി ബായിജാന്‍’ എന്ന സല്‍മാന്‍ ഖാന്‍ ചിത്രത്തേക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
 
2004ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിച്ചിത്രം ‘കാഴ്ച’യുടെ കഥയുമായി ബജ്‌റംഗി ബായിജാനുള്ള അസാധാരണ സാദൃശ്യം അറിയാമോ?. ഗുജറാത്തിലെ ഭൂകമ്പത്തിന്‍റെ അവശേഷിപ്പായ കുട്ടി കേരളത്തിലെത്തുന്നതും അവനെ പാവപ്പെട്ട ഒരു മനുഷ്യന്‍ ജന്‍‌മസ്ഥലത്ത് കൊണ്ടുചെന്നാക്കുന്നതുമായിരുന്നു കാഴ്ചയുടെ പ്രമേയം. ഭാഷയറിയാതെ കേരളത്തിലെ ഒരു ചെറുപട്ടണത്തില്‍ ചുറ്റിക്കറങ്ങിയ കുട്ടിയെ ദയതോന്നി സ്വന്തം മകനെപ്പോലെ കരുതി സ്നേഹിക്കുന്ന ആ മനുഷ്യന്‍ നമ്മളെയൊക്കെ കരയിച്ചു.
 
ബജ്‌റംഗി ബായിജാന്‍റെ കഥയും അതാണ്. ഊമയായ ഒരു പാകിസ്ഥാനി പെണ്‍കുട്ടി ഇന്ത്യയില്‍ പെട്ടുപോകുന്നു. നല്ലവനായ സല്‍മാന്‍ ഖാന്‍ അവളെ പാകിസ്ഥാനില്‍ തിരികെയെത്തിക്കുന്നു. വെറും സാദൃശ്യം എന്നുകരുതി മറന്നേക്കാം അല്ലേ. പ്രത്യേകിച്ചും, ബാഹുബലി ഒക്കെ എഴുതിയ കെ വി വിജയേന്ദ്രപ്രസാദാണ് ബജ്‌റംഗി ബായിജാന്‍റെ രചയിതാവ് എന്നിരിക്കെ. ഒരു പത്രവാര്‍ത്തയില്‍ നിന്നാണ് തനിക്ക് ബജ്‌റംഗി ബായിജാന്‍റെ കഥ കിട്ടിയതെന്ന് വിജയേന്ദ്രപ്രസാദ് പലതവണ പറയുകയും ചെയ്തിട്ടുണ്ട്.
 
എന്നാല്‍ ഇതിനുള്ളില്‍ വേറൊരു കഥയുണ്ട്. ‘കാഴ്ച’യുടേ കഥയുടെ അവകാശം വര്‍ഷങ്ങള്‍ക്ക് മുമ്പ് 35 ലക്ഷം രൂപയ്ക്ക് റോക്‍ലൈന്‍ വെങ്കിടേഷ് എന്ന നിര്‍മ്മാതാവിന് നല്‍കിയതാണ്. അതേ റോക്‍ലൈന്‍ വെങ്കിടേഷ് തന്നെയാണ് ‘ബജ്‌റംഗി ബായിജാന്‍’ നിര്‍മ്മിച്ചത്. കാഴ്ചയുടെ ത്രെഡ് സല്‍‌മാന്‍ സിനിമയ്ക്ക് പ്രേരണയാകാന്‍ സാധ്യതയില്ലേ? മലയാളത്തിലെ ഒരു കുഞ്ഞുസിനിമയ്ക്ക് 650 കോടിയുടെ ബിസിനസ് നേടാന്‍ മാത്രം കരുത്തുണ്ടാകുമ്പോള്‍ കൂടുതല്‍ പുലിമുരുകന്‍‌മാര്‍ കേരളത്തില്‍ നിന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതാണ് മമ്മൂക്ക; പൊതു പരിപാടിയില്‍ വൈകി എത്തി, മമ്മൂട്ടി ക്ഷമ പറഞ്ഞു!!