അതും ലൂസിഫറായിരുന്നു, പക്ഷേ ആ ലൂസിഫറല്ല ഈ ലൂസിഫര്‍!
മോഹന്‍ലാല്‍ ആ പഴയ ലൂസിഫറല്ല!
രാജേഷ് പിള്ള മോഹന്‍ലാലിനെ നായകനാക്കി ‘ലൂസിഫര്‍’ എന്നൊരു ചിത്രം പ്ലാന്‍ ചെയ്തിരുന്നു. മുരളി ഗോപിയുടെ തിരക്കഥയിലാണ് ചിത്രം പദ്ധതിയിട്ടത്. എന്നാല്‍ ആ സിനിമ യാഥാര്‍ത്ഥ്യമാക്കുന്നതിന് മുമ്പ് രാജേഷ് പിള്ള മരണത്തിലേക്ക് നടന്നുപോയി.
മോഹന്‍ലാലിനെ നായകനാക്കി ഇപ്പോള്‍ പൃഥ്വിരാജ് സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രത്തിന് ‘ലൂസിഫര്‍’ എന്നാണ് പേരെന്നറിയാമല്ലോ. തിരക്കഥയും മുരളി ഗോപി തന്നെയാണ്. എന്നാല്‍ പഴയ ലൂസിഫര്‍ അല്ല ഈ ലൂസിഫര്‍ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
ലൂസിഫര്‍ എന്ന പേരുമാത്രമാണത്രേ രണ്ടു പ്രൊജക്ടുകള്‍ക്കും പൊതുവായുള്ളത്. കഥ തീര്‍ത്തും വ്യത്യസ്തമാണ്. എന്തുകൊണ്ട് ചിത്രത്തിന് ലൂസിഫര്‍ എന്ന് പേരിട്ടു എന്ന് സിനിമ കാണുമ്പോള്‍ വ്യക്തമാകുമെന്നും അവര്‍ പറയുന്നു.
മോഹന്‍ലാലിനായി ഒരു തിരക്കഥ എഴുതുക എന്നത് തന്‍റെ ആഗ്രഹമായിരുന്നെങ്കിലും ലൂസിഫര്‍ അദ്ദേഹത്തിനുള്ള ഒരു ആദരവാണെന്നുമാണ് മുരളി ഗോപിയുടെ അഭിപ്രായം. എന്തായാലും 2017 ഓണച്ചിത്രമായി ലൂസിഫര്‍ തിയേറ്ററുകളിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്.