ഇന്നു മുതൽ സോളോയ്ക്ക് പുതിയ ക്ലൈമാക്സ്!

ഇന്നലെ വരെ കണ്ട സോളോ അല്ല ഇന്നുമുതൽ!

Webdunia
ശനി, 7 ഒക്‌ടോബര്‍ 2017 (10:50 IST)
പരീക്ഷണങ്ങള്‍ക്ക് ധൈര്യപൂര്‍വം തയ്യാറാകുന്നവരാണ് നമ്മുടെ യുവതാരനിര എന്നത് അഭിമാനകരമാണ്. അത് പൃഥ്വിരാജില്‍ തുടങ്ങി ടോവിനോയിലൂടെ തുടരുന്നു. അക്കൂട്ടത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍റെ പുതിയ പരീക്ഷണ ചിത്രമാണ് സോളോ. കോടികൾ നേടി മുന്നേറുകയാണ് സോളൊ. സോളോക്ക് ആദ്യ ദിവസങ്ങളിൽ നെഗറ്റിവ് കേട്ടത് അതിന്റെ ക്ലൈമാക്സ് ആരുന്നു. എന്നാൽ ആ ക്ലൈമാക്സ് മാറ്റി, ഇന്ന് മുതൽ പുത്തൻ ക്ലൈമാക്സിൽ സോളോ തീയേറ്ററുകളിൽ എത്തുന്നതായിരിക്കും.
 
ബോളിവുഡില്‍ പ്രശസ്തനായ സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ ഈ സിനിമ പൂര്‍ണമായും ഒരു പരീക്ഷണ സംരംഭമാണ്. പരസ്പരം ബന്ധമേതുമില്ലാത്ത നാലുകഥകളുടെ അഭ്രാവിഷ്കാരമാണ് സോളോ. ശിവ, ത്രിലോക്, രുദ്ര, ശേഖര്‍ എന്നീ കഥാപാത്രങ്ങളിലൂടെ ജീവിതത്തിന്‍റെ നാല് വ്യത്യസ്ത മുഖങ്ങളാണ് സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത്. 
 
ശിവ മികച്ച ഒരു ആക്ഷന്‍ ത്രില്ലര്‍ എന്ന നിലയില്‍ മറ്റ് മൂന്ന് കഥകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നു. ത്രിലോകും ത്രില്ലര്‍ തന്നെ. പ്രതികാരം തന്നെയാണ് ത്രിലോകത്തിലും പറയുന്നത്. പ്രണയകഥയാണ് രുദ്ര പറയുന്നത്. ശേഖറും ഒരു പ്രണയകഥയാണ്. വിക്കുള്ള നായകനെ അന്ധയായ നായിക പ്രണയിക്കുന്നു. നൊമ്പരമുണര്‍ത്തുന്ന കഥ അതീവഹൃദ്യമായാണ് പകര്‍ത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്താൻ ഇത്ര നേരം വേണ്ട, ബെംഗളുരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments