"ഈ പറവ പൊളിയാണ്, പിള്ളേരെല്ലാം കൂടെ ചുമ്മാ പൊളിച്ചടുക്കിയിട്ടുണ്ട്' - പറവയെ കുറിച്ച് പാര്‍വതി

പറവ കണ്ട പാര്‍വതിക്ക് പറയാനുള്ളത്

Webdunia
ശനി, 23 സെപ്‌റ്റംബര്‍ 2017 (11:07 IST)
സൌബിന്‍ ഷാഹിര്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് പറവ. പ്രാവു പറത്തല്‍ ജീവിതമാര്‍ഗമാക്കിയ കുറെ അധികം കുട്ടികളുടെ ജീവിതകഥ പറയുന്ന ചിത്രത്തെ ഇതിനോടകം ആരാധകര്‍ സ്വീകരിച്ചു കഴിഞ്ഞു. ചിത്രം കണ്ട മാല പാര്‍വതിയ്ക്കും പറയാന്‍ ഒന്നേയുള്ളു - സൌബിന്‍ ഈ പറവ പൊളിയാണ്. എന്ന് മാല പാര്‍വതി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 
 
പറവ കണ്ടു. ഇന്നലെ രാത്രി തന്നെ fbയില്‍ ഒരു കമൻറുമിട്ടു. നേരം വെളുത്തിട്ടും ഉച്ചയാകാറായിട്ടും ഇച്ചാപ്പിയും(Amal Shah) ഹസീബും (Govinel Pai) മനസ്സില്‍ നിന്ന് മായുന്നില്ല. ഇച്ചാപ്പിയും ഉമ്മയും, ഇച്ചാപ്പിയുടെ ഒമ്പതാം ക്ലാസ്സിലെ ടീച്ചറും, സുറുമിയും സുറുമിയുടെ ഇടവും വലവും കാവല്‍ നില്‍ക്കുന്ന കൂട്ടുകാരികളും, ,Six four മട്ടാഞ്ചേരി ടീമും. ഇവരോടൊപ്പം സമയം ചിലവഴിച്ച് മതിയായില്ല. 2 മണിക്കൂര്‍ 27 മിനിറ്റില്‍ അവരുടെ ലോകത്തേക്കുള്ള ജാലകം സൗബിന്‍ അടച്ച് കളഞ്ഞു. മതി കണ്ടത് എന്ന് പറഞ്ഞത് പോലെ! കണ്ട് മതിയായില്ല. ഇനിയും ജീവിക്കണം അവരുടെ ലോകത്തില്‍.
 
സൗബിന്‍.. "ഈ പറവ പൊളിയാണ്". പിള്ളേരെല്ലാം കൂടെ ചുമ്മാ പൊളിച്ചടുക്കിയിട്ടുണ്ട്. ലിറ്റില്‍ സ്വയമ്പേ നീ ലിറ്റില്‍ അല്ല ബിഗ് സ്വയമ്പാണ്. സിനിമയില്‍ Sync Sound മാത്രമേ ചെയ്യാവു എന്ന് ഈ സിനിമ കണ്ടപ്പോ ഒന്നും കൂടെ ബോദ്ധ്യപ്പെട്ടു.എസിറ്റിംഗും ( പ്രവീൺ പ്രഭാകർ) ആർട്ടും സൗണ്ടും എന്ന് വേണ്ട എല്ലാം കലക്കി.DQ.. Shane Nigam, Siddique Shine Tom Chacko ,Sreenath Bhas,i Srinda ,Harisree Ashokan ,Indrans, Jaffar Idukki തുടങ്ങി അവസാനം പട്ടികുട്ടിയെ കെട്ടിപ്പിടിച്ചുമ്മ കൊടുത്ത ആ അമ്മ വരെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു. Thank you Soubin. Thank you Anvar Rasheed.
 
Brilliant movie IMDB Rating 8.9/10.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

അടുത്ത ലേഖനം
Show comments