കുടുംബം പോറ്റാന്‍ ആണ്‍തുണയില്ലാതെ ഒറ്റയ്ക്ക് ജോലി ചെയ്യുന്ന ഒരാളാണോ നിങ്ങള്‍ ? എങ്കില്‍ ഇനി തണലായി മോഹന്‍ലാല്‍ ഉണ്ടാകും!
നിരാലംബരായ സ്ത്രീകള്‍ക്ക് ഇനി മോഹന്‍ലാല്‍ ഉണ്ട്!
കുടുംബം പോറ്റുന്നതിനായി പകലും രാത്രിയും കഷ്ടപ്പെടുന്ന, ആണ്‍തുണയില്ലാത്ത സ്ത്രീകള്‍ക്ക് വലിയൊരു ആശ്വാസമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍. രാത്രികളില്‍, പകലുകളില്‍ ഒറ്റയ്ക്ക് പൊരുതി ജീവിക്കുന്ന ഒരു സ്ത്രീയാണോ നിങ്ങള്‍? അല്ലെങ്കില്‍ അങ്ങനെ ഒരാളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരെ കുറിച്ച് എഴുതൂ എന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ ഇക്കാര്യം ഫേസ്ബുക്കില്‍ കുറിച്ചത്.
കുടുംബം പോറ്റാന്‍ ആണ്‍തുണയില്ലാതെ ഒറ്റയ്ക്ക് ജോലി ചെയ്യുന്ന ഒരു അമ്മ, ചേച്ചി, അനുജത്തി, മകള്‍ ആരുമാകട്ടെ അങ്ങനെ ഒരാളെ അറിയുമെങ്കില്‍ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കുകയാണെങ്കില്‍ അമൃതാ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മോഹന്‍ലാല്‍ ദ കംപ്ലീറ്റ് ആക്ടര്‍, ലാല്‍സലാം എന്ന പരിപാടിയില്‍ അവരുടെ കഥ ലഘുചിത്രമായി അവതരിപ്പിക്കാന്‍ പോവുകയാണ്. അവര്‍ക്കൊരു ചേട്ടച്ചനായി മോഹന്‍ലാല്‍ മാറാന്‍ പോവുന്നു എന്നതാണ് പരിപാടിയുടെ ഉദ്ദേശം.