ഗ്രേറ്റ് ഫാദറിൽ ഒളിപ്പിച്ചു വെച്ച സസ്പെൻസ് ഇതായിരുന്നോ? ഡേവിഡ് നൈനാനോട് മുട്ടുന്ന വില്ലൻ ആര്യയല്ല!
മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിലെ വില്ലൻ പൃഥ്വിരാജ്!
ഗ്രേറ്റ് ഫാദർ ഹൈപ്പ് കൂട്ടുകയാണ്. ആരാധകരുടെ പ്രതീക്ഷയെ വാനോളം ഉയർത്തുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിലെ വില്ലൻ പൃഥ്വിരാജ് ആണെന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിൽ ഒളിപ്പിച്ച് വെച്ച സസ്പെൻസും ഇതായിരുന്നുവത്രേ.
ഏതായാലും വാർത്ത പുറത്തുവന്നതോടെ പൃഥ്വിരാജ് ഫാൻസും ആവേശത്തിലാണ്. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമയാണ് ചിത്രം നിർമിക്കുന്നത്. ഡേവിഡ് നൈനാൻ ആയി മമ്മൂട്ടി എത്തുമ്പോൾ ഒപ്പത്തിനൊപ്പം പോന്ന എതിരാളിയായി പൃഥ്വിയും ഉണ്ടാകുമെന്നാണ് പുതിയ വിവരം. ആൻഡ്രൂസ് ഈപ്പൻ എന്ന പൊലീസ് ഓഫീസർ ആയിട്ടാണ് ആര്യ എത്തുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് എല്ലാം രഹസ്യമായിരുന്നു. അധികം വിവരങ്ങളൊന്നും പുറത്തുവിട്ടതുമില്ല. അതേസമയം, റിലീസ് ചെയ്യാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കേ ചിത്രത്തിന്റെ ചില ഭാഗങ്ങൾ ചോർന്നതും വാർത്തയായിരുന്നു.
തകര്‍പ്പന്‍ വിജയത്തിന് പോന്ന എല്ലാ ചേരുവകളും ദ ഗ്രേറ്റ് ഫാദറില്‍ ഉണ്ടെന്നാണ് അണിയറ പ്രവര്‍ത്തകരുടെയും ആരാധകരുടെയും പ്രതീക്ഷ. ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്ന മമ്മൂട്ടി സിനിമയുമായിരിക്കും ദ ഗ്രേറ്റ് ഫാദര്‍. മമ്മൂട്ടിയെ കൂടാതെ സ്‌നേഹ, ശ്യാം, മിയ, ബേബി അനിഖ എന്നിവരും സിനിമയിലുണ്ട്.