Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്രേറ്റ്ഫാദര്‍ തരംഗം: മമ്മൂട്ടിക്കുവേണ്ടി എന്ത് മാജിക്കാണ് ചെയ്തത്? മോഹന്‍ലാല്‍ ചാടിവീണു!

The Great Father
, ശനി, 1 ഏപ്രില്‍ 2017 (15:09 IST)
ദി ഗ്രേറ്റ്ഫാദര്‍ അസാധാരണ വിജയം സ്വന്തമാക്കുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി ഈ സ്റ്റൈലിഷ് ത്രില്ലര്‍ മാറുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. ആദ്യദിനം നേടിയ ഞെരിപ്പന്‍ കളക്ഷന്‍ രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലും തുടരുമ്പോള്‍ മമ്മൂട്ടി ആരാധകര്‍ ആവേശത്തിമര്‍പ്പിലാണ്.
 
അതേസമയം മോഹന്‍ലാല്‍ ക്യാമ്പും ഗ്രേറ്റ്ഫാദര്‍ തരംഗം ശ്രദ്ധയോടെ വീക്ഷിക്കുകയാണ്. എന്തുമാജിക്കാ‍ണ് സംവിധായകന്‍ കാണിച്ചതെന്നാണ് ഏവരും ചിന്തിക്കുന്നത്. സംവിധായകന്‍ ഹനീഫ് അദേനിക്ക് തന്‍റെ അടുത്ത ചിത്രത്തിനായി മോഹന്‍ലാല്‍ ഡേറ്റ് നല്‍കിക്കഴിഞ്ഞു എന്നാണ് വിവരം.
 
എന്നാല്‍ ധൃതിപിടിച്ച് ഒരു മോഹന്‍ലാല്‍ ചിത്രം ചെയ്യാന്‍ ഹനീഫ് അദേനി ഒരുക്കമല്ല. മാത്രമല്ല, മോഹന്‍ലാലും തിരക്കിലാണ്. വില്ലന്‍, ഒടിയന്‍, ലൂസിഫര്‍, രണ്ടാമൂഴം എന്നീ പ്രൊജക്ടുകളുടെ വിവിധജോലികളില്‍ മുഴുകിയിരിക്കുകയാണ് താരം.
 
അതേസമയം, പൃഥ്വിരാജിനെ നായകനാക്കി ഒരു പ്രൊജക്ട് ഹനീഫ് അദേനി കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നാണ് സൂചന. അദ്ദേഹത്തിന്‍റെ അടുത്ത സിനിമ അതാവാനാണ് സാധ്യത.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്നേയും എന്റെ പപ്പയേയും സ്വീകരിച്ചതിൽ നന്ദി: മമ്മൂട്ടിയുടെ 'മകൾ' പറയുന്നു