Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെരുപ്പഴിച്ചുമാറ്റാന്‍ മറന്ന സഹായിക്ക് തലയ്ക്കിട്ട് അടി; പ്രമുഖ നടന്റെ വീഡിയോ വൈറല്‍ !

ചെരുപ്പഴിച്ചുമാറ്റാന്‍ മറന്ന സഹായിക്ക് തലയ്ക്കിട്ട് അടി; തെലുങ്ക് സൂപ്പര്‍ താരത്തിന്റെ വീഡിയോ വൈറല്‍ !

ചെരുപ്പഴിച്ചുമാറ്റാന്‍ മറന്ന സഹായിക്ക് തലയ്ക്കിട്ട് അടി; പ്രമുഖ നടന്റെ വീഡിയോ വൈറല്‍ !
, വെള്ളി, 4 ഓഗസ്റ്റ് 2017 (15:05 IST)
മലയാളത്തിലെ പ്രമുഖ നടിക്കെതിരായ ആക്രമണവും തെലുങ്കിലെ താരങ്ങളുടെ മയക്കുമരുന്ന് വിവാദവും നടക്കുമ്പോഴാണ് തെലുങ്ക് സൂപ്പര്‍താരവും എംഎല്‍എയും കൂടിയായ നന്ദമുരി ബാലകൃഷ്ണയുടെ ഒരു വിവാദ വീഡിയോ വൈറലാകുന്നത്.
 
ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് സംഭവം നടന്നത്. ചെരുപ്പ് ഊരി മാറ്റുന്നതിന് സഹായിക്കാത്തതാണ് ബാലകൃഷ്ണയെ ചൊടിപ്പിച്ചത്. ഒട്ടും മടിച്ചില്ല സഹായിയെ അടുത്തുവിളിച്ച തലയ്ക്കിട്ട് നല്ലൊരു അടി കൊടുക്കുകയായിരുന്നു. ഇത് സെറ്റില്‍ തന്നെയുള്ള ആരോ ഒരാള്‍ ക്യാമറയില്‍ പകര്‍ത്തുകയും പിന്നീട് അത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
 
ഇതാദ്യമായാല്ല നേരത്തെയും ഇത്തരം നിരവധി വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള ആളാണ് ബാലകൃഷ്ണ. സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനുനേരെ കൈതട്ടിമാറ്റിയ ശേഷം ക്ഷുപിതനായി സംസാരിച്ച ബാലകൃഷ്ണയുടെ ദൃശ്യങ്ങള്‍ ഇതിനു മുന്‍പ് വൈറല്‍ ആയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ കാര്യത്തില്‍ ദുല്‍ഖറിനെയും സച്ചിനെയും പോലെയല്ല മോഹന്‍ലാല്‍ !