ടിയാന്‍ പൊളിഞ്ഞതിനു പിന്നില്‍? - പതര്‍ച്ചയില്ലാതെ പൃഥ്വിയുടെ മറുപടി
വന്‍ പ്രതീക്ഷയോടെ പൃഥ്വിയുടെ ആദം ജോണ്‍
വലിയ പ്രതീക്ഷയോടെ തീയേറ്ററുകളില്‍ എത്തിയ പൃഥ്വിരാജ് ചിത്രമായിരുന്നു ടിയാന്‍. ഇന്ദ്രജിത്ത്, മുരളി ഗോപി, അനന്യ എന്നിവര്‍ പ്രധാന കഥാപാത്രമായ ചിത്രം പക്ഷേ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ടിയാന്റെ തിരക്കഥ മുരളി ഗോപിയുടേതായിരുന്നു. ചിത്രം പാളാന്‍ ഉണ്ടായ കാരണത്തെ കുറിച്ച് പൃഥ്വി തന്നെ പറയുന്നു.
ടിയാന്‍ തീയേറ്ററുകളില്‍ ശ്രദ്ധിക്കപ്പെടാത്തതിന് ഒരിക്കലും പ്രേക്ഷകരെ കുറ്റം പറയില്ലെന്ന് പൃഥ്വി പറയുന്നു. ക്ലാരിറ്റിയില്ലാതെ പോയതാകാം അതിനു കാരണം. ചിത്രത്തിന്റെ അണിയറപ്രവർത്തകരായ ഞങ്ങളെ തന്നെയാണ് അക്കാര്യത്തില്‍ കുറ്റപ്പെടുത്താനുള്ളതെന്ന് പൃഥ്വി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
പൃഥ്വിയുടെ ആദം ജോണ്‍ ആണ് തീയേറ്ററില്‍ എത്താനുള്ള അടുത്ത ചിത്രം. ബംഗാളി നായികയ്ക്കൊപ്പം ഭാവനയും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലറും പാട്ടും ഇതിനോടകം ഹിറ്റായി കഴിഞ്ഞിരിക്കുകയാണ്. ജിനു വി.എബ്രഹാമാണ് സംവിധാനം.