‘വിഡ്ഢികള്‍ പിറുപിറുക്കുകയും പട്ടികള്‍ കുരയ്ക്കുകയും ചെയ്തോട്ടെ, എനിക്കൊന്നുമില്ല‘ - പൊട്ടിത്തെറിച്ച് ഗൌതമി
കമല്‍ ഹാസനുമായി ഒന്നിക്കുന്നോ?
ഉലകനായകന്‍ കമല്‍ ഹാസനുമായി വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തയോടെ പൊട്ടിത്തെറിച്ച് നടി ഗൌതമി. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമമാണ് ‘കമലും ഗൌതമിയും വീണ്ടും ഒന്നിക്കുന്നുവെന്ന്’ വാര്‍ത്ത കൊടുത്തത്.
‘വിവരമില്ലാത്തവര്‍ പിറുപിറുക്കുകയും പട്ടികള്‍ കുരയ്ക്കുകയും ചെയ്തോട്ടെ. ഞാന്‍ എന്റെ ജീവിതവുമായി മുന്‍പോട്ട് പോയികൊണ്ടിരിക്കുകയാണ്. എല്ലാവരും അവരുടെ ജീവിതത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. അല്ലാതെ മറ്റുള്ളവരുടെ ജീവിതത്തിനോ അവരെന്തു ചെയ്യുന്നു എന്നതിനോ അല്ല’ - എന്നായിരുന്നു ഗൌതമി ട്വിറ്ററില്‍ കുറിച്ചത്.
കഴിഞ്ഞ നവംബറില്‍ ആയിരുന്നു ഇരുവരും ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിച്ചത്. ശേഷം സിനിമയില്‍ സജീവമാവുകയാണ് ഗൌതമി.