പൊട്ടിക്കരഞ്ഞു കൊണ്ട് അന്ന പറഞ്ഞു ‘മാപ്പ്, എന്നോട് ക്ഷമിക്കണം’ - മമ്മൂട്ടി ഫാന്‍സിനോട് മാപ്പ് പറഞ്ഞ് ലിച്ചി

‘അറിഞ്ഞുകൊണ്ട് ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല’ - അന്ന

Webdunia
ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (08:29 IST)
ദുല്‍ഖരിന്റെ നായികയായി അഭിനയിക്കാം മമ്മൂട്ടി വേണമെങ്കില്‍ തന്റെ അച്ഛനായി അഭിനയിക്കട്ടെ എന്ന് പറഞ്ഞതിന്റെ പേരില്‍ നടി അന്ന രാജന് മമ്മൂട്ടി ആരാധകരില്‍ നിന്നും ട്രോളുകളും അസഭ്യ വര്‍ഷങ്ങളും എറ്റു വാങ്ങേണ്ടി വന്നിരുന്നു. താരത്തിനു നേരെ സൈബര്‍ ആക്രമണം ശക്തമായതോടെ താരം മാപ്പ് ചോദിച്ച് രംഗത്തെത്തി. 
 
ലാഫിങ് വില്ല എന്ന പ്രോഗ്രാമിൽ മമ്മൂട്ടിയുടെയും ദുല്‍ഖറിന്റേയും സിനിമകളില്‍ വന്നാല്‍ ആരുടെ കൂടെ ആണ് അഭിനയിക്കുക എന്ന ചോദ്യത്തിനു ‘ദുല്‍ഖറിന്റെ നായികയാകാം. മമ്മൂട്ടി വേണമെങ്കില്‍ എന്റെ അച്ഛനായി അഭിനയിക്കട്ടെ’ എന്നായിരുന്നു അന്ന പറഞ്ഞത്. എന്നാൽ താൻ ആ രീതിയിൽ അല്ല അങ്ങനെ പറഞ്ഞത് എന്നും, അത് വളച്ചൊടിച്ച ഒന്നാണെന്നും അന്ന തന്റെ ഫേസ്ബുക് പേജിലെ ലൈവ് വിഡിയോയിൽ പറഞ്ഞു.
 
കരഞ്ഞു കൊണ്ടാണ് അന്ന രാജൻ ലൈവിൽ എത്തിയത് “ഒരുപാട് വിഷമമുള്ളത് കൊണ്ടാണ് നിങ്ങളുടെ മുൻപിൽ ഇപ്പോൾ വന്നത്. ഞാൻ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല, മാധ്യമങ്ങൾ വളച്ചൊടിച്ചാണ് ഇതെല്ലാം. ദുൽഖറിനെയും മമ്മൂക്കയെയും ഒന്നും കമ്പയർ ചെയ്യാൻ ഞാൻ ആയിട്ടില്ല, എനിക്ക് അവർ രണ്ടുപേരോടും അത്രക്ക് ബഹുമാനം ആണുള്ളത്. രണ്ടും പേരും ഒരു ചിത്രത്തിൽ എന്നോടൊപ്പം അഭിനയിക്കട്ടെ എന്ന രീതിയിൽ ഞാൻ പറഞ്ഞ കാര്യമാണ് വളച്ചൊടിച്ചു ഇങ്ങനെയാക്കിയത്. എനിക്ക് ലാലേട്ടന്റെ ചിത്രം വരുന്നതിനു മുൻപ് വന്നത് മമ്മൂക്കയുടെ ചിത്രമാണ്. ഡേറ്റ് പ്രശ്നങ്ങൾ മൂലമാണ് അന്ന് അഭിനയിക്കാൻ പറ്റാത്തത്, എന്റെ വലിയ ആഗ്രഹങ്ങളിലൊന്നാണ് അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത്. ഞാൻ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. എന്നോട് എല്ലാവരും ക്ഷമിക്കണം..

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

എസ്ഐആറിനെതിരായ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കും, വിശദമായ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ്

'ദലിതരെ തൊട്ടുകൂടാത്തവരാക്കിയത് ആര്?': മീനാക്ഷി

എസ്.ഐ.ആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം; സിപിഎം സുപ്രീം കോടതിയില്‍

അടുത്ത ലേഖനം
Show comments