Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രിയയ്‌ക്ക് മുമ്പിൽ മമ്മൂട്ടിയും മോഹൻലാലും വരെ തോറ്റ് പോകും; പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

പ്രിയയ്‌ക്ക് മുമ്പിൽ മമ്മൂട്ടിയും മോഹൻലാലും വരെ തോറ്റ് പോകും; പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ
, തിങ്കള്‍, 14 ജനുവരി 2019 (14:26 IST)
ഒരൊറ്റ കണ്ണിറുക്കലിലൂടെ മലയാളികളെ മാത്രമല്ല ലോകം മുഴുവൻ ഉള്ളവരെ കൈയിലെടുത്തിരിക്കുകയാണ് പ്രിയ പി വാര്യർ. ഒമർ ലുലുവിന്റെ ഒരു അഡാർ ലൗവ് എന്ന ചിത്രത്തിന്റെ പാട്ടിലൂടെയാണ് പ്രിയ പി വാര്യർ ഇത്രയധികം ഫേമസ് ആയതും. ഇപ്പോൾ താരം അഭിനയിക്കുന്ന 'ശ്രീദേവി ബംഗ്ലാവ്' എന്ന ചിത്രത്തിന്റെ ട്രെയിലർ ആണ് തരംഗമായിരിക്കുന്നതും.
 
ട്രെയിലറിൽ ഹോട്ട് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഇത്തവണ ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത് പ്രിയ പി വാര്യരുടെ സിഗരറ്റ് വലിയാണ്. മമ്മൂട്ടിയേയും മോഹൻലാലിനേയും കടത്തിവെട്ടിക്കൊണ്ടാണ് സിഗരറ്റ് വലിയിൽ പ്രിയ നിൽക്കുന്നത് എന്നാണ് ഇവർ പറയുന്നത്.
 
എന്നാൽ ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലറിന് കൂടുതലായും ഡിസ്‌ലൈക്കുകളാണ് വന്നിരിക്കുന്നത്. നേരത്തെ ഒരു അഡാറ് ലവില്‍ നിന്നും പുറത്ത് വന്ന ഫ്രീക്ക് പെണ്ണേ എന്ന ഗാനം ഹിറ്റായത് ഡിസ്‌ലൈക്കുകളിലൂടെ ആയിരുന്നു. പ്രിയ കാരണമായിരുന്നു പാട്ടിന് ഡിസ്‌ലൈക്ക് ലഭിക്കുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എറണാകുളത്ത് സിപിഎം സ്ഥാനാർത്ഥിയായി മമ്മൂട്ടി, എതിരാളി ആര്?