Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാഹുബലി 3 - ഒരു അഡാറ് ഐറ്റം ആയിരിക്കും, ഇന്നോളം നിങ്ങൾ അനുഭവിച്ചിട്ടില്ലാത്ത സിനിമയായിരിക്കും; രാജമൗലിയുടെ ഉറപ്പ്

ഇതിൽ കൂടുതൽ ഇനിയെന്ത് വേണം? ബാഹുബലി 3 ഉണ്ടാകുമെന്ന് രാജമൗലി!

ബാഹുബലി 3 - ഒരു അഡാറ് ഐറ്റം ആയിരിക്കും, ഇന്നോളം നിങ്ങൾ അനുഭവിച്ചിട്ടില്ലാത്ത സിനിമയായിരിക്കും; രാജമൗലിയുടെ ഉറപ്പ്
, ശനി, 6 മെയ് 2017 (09:52 IST)
ഇന്ത്യൻ സിനിമ ആകാംഷയോടെയും അന്ധാളിപ്പോ‌ടെയും കാത്തിരുന്ന ബാഹുബലി രണ്ടാംഭാഗം തീയേറ്ററുകളിൽ നിറഞ്ഞാടുമ്പോൾ കണ്ടവർക്കെല്ലാം ഒരേ ഒരു കാര്യമേ ചോദിക്കാനുള്ളു - ബാഹുബലി സിനിമ ഇവിടെ അവസാനിക്കുകയാണോ?. ഈ ചോദ്യം പലരിലും നിരാശയാണ് ഉണ്ടാക്കിയത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ബാഹുബലി അവസാനിക്കുന്നില്ല. 
 
വെറൈറ്റി വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ രാജമൗലി തന്നെയാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 'എന്റെ അച്ഛന്‍ മുന്‍പ് ചെയ്തതുപോലെ വീണ്ടും അത്തരമൊരു കഥയുമായി വരുമോയെന്ന് ആര്‍ക്കറിയാം. ആ കഥയില്‍ സിനിമയ്ക്ക് അവസാനമില്ലെങ്കില്‍, നമുക്ക് നിര്‍മ്മിക്കാമല്ലോ' എന്നാണ് രാജമൗലി അഭിമുഖത്തിൽ വ്യക്തമാക്കിയത്.
 
നിലവിലുള്ള കഥ രണ്ട് ഭാഗത്ത് അവസാനിക്കുമെന്നും മറ്റൊരു കഥയായിരിക്കും മൂന്നാംഭാഗത്ത് ഉണ്ടായിരിക്കുകയെന്നും അത് ഒരു അഡാറ് സിനിമയായിരിക്കുമെന്നും 2015ൽ രാജമൗലി ട്വീറ്റ് ചെയ്തിരുന്നു. രാജമൗലിയുടെ തന്നെ ഈ രണ്ട് അഭിപ്രായവും കൂട്ടിവായിച്ചാൽ ബാഹുബലി മൂന്നാം ഭാഗം സംഭവിക്കുമെന്ന് തീർച്ച. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘എനിക്കെന്റെ രാജകുമാരിയെ ലഭിച്ചു’; വാപ്പച്ചിയായ സന്തോഷം പങ്കുവെച്ച് മലയാളത്തിന്റെ കുഞ്ഞിക്ക !