Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മമ്മൂക്ക നൽകുന്ന പിന്തുണയാണ് എന്റെ ഏറ്റവും വലിയ ധൈര്യം' - മാമാങ്കത്തിന്റെ സംവിധായകൻ

മാമാങ്കത്തിനു പിന്നിൽ സംവിധായകന്റെ 12 വർഷത്തെ അധ്വാനം! മമ്മൂട്ടി സമ്മതം മൂളിയത് ബാവൂട്ടിയുടെ ലൊക്കേഷനിൽ വെച്ച്

'മമ്മൂക്ക നൽകുന്ന പിന്തുണയാണ് എന്റെ ഏറ്റവും വലിയ ധൈര്യം' - മാമാങ്കത്തിന്റെ സംവിധായകൻ
, തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (15:16 IST)
മാമാങ്കം എന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞതുമുതൽ മമ്മൂട്ടി ആരാധകർ ഏറെ ആവേശത്തിലാണ്. പതിനേഴാം നൂറ്റാണ്ടില്‍ ഭാരതപ്പുഴയുടെ തീരത്ത് ചുടുചോരയില്‍ എഴുതിയ ചാവേറുകളുടെ കഥ പറയുന്ന ചിത്രമാണ് മാമാങ്കം. 
 
സജീവ് പിള്ള എന്ന നവാഗത സംവിധായകന്റെ പന്ത്രണ്ട് വര്‍ഷത്തെ ഗവേഷണവും പഠനവുമാണ് മാമാങ്കം എന്ന ചിത്രം. എഴുത്തിന്റെ അവസാന ഘട്ടത്തിൽ തന്നെ നായകനായി മമ്മൂട്ടിയെ ആണ് സജീവ് മനസ്സിൽ കണ്ടത്. 
 
താപ്പാനയുടെ സെറ്റില്‍ വച്ച് മാമാങ്കത്തിന്റെ കഥ മമ്മൂട്ടിയോട് പറഞ്ഞുവെന്നും പിന്നീട് ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് പൂര്‍ണമായ സ്‌ക്രിപ്റ്റ് കേള്‍പിച്ചുവെന്നും സംവിധായകൻ പറയുന്നു. തുടക്കം മുതല്‍ മമ്മൂട്ടിയില്‍ നിന്ന് ലഭിച്ച പിന്തുണയാണ് എന്റെ ഏറ്റവും വലിയ ധൗര്യമെന്നാണ് സജീവ് പറയുന്നത്.   
 
പ്രൊജക്ട് എല്ലാവര്‍ക്കും ഇഷ്ടമായെങ്കിലും ഇത്രയും മുതല്‍ മുടക്കില്‍ സിനിമ ചെയ്യാന്‍ നിര്‍മാതാക്കളെ കിട്ടാതായതോടെയാണ് നീണ്ടു പോയത്. ഒടുവിൽ വേണു കുന്നപ്പിള്ളി എന്ന നിര്‍മാതാവാണ് മാമാങ്കത്തെ ഏറ്റെടുത്തത്.
 
രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ നിന്നുള്ളവരാണ് പ്രധാന കഥാപാത്രങ്ങളെല്ലാം. മമ്മൂട്ടിയോടൊപ്പം നാല് യോദ്ധാക്കള്‍ കൂടെ പ്രധാന്യമുള്ള കഥാപാത്രങ്ങളായി എത്തും. ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങുമെന്നും സംവിധായകൻ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രകൃതിയുടെയും മാനവ ജീവിതത്തിന്‍റെയും തനിമയില്‍ അട്ടപ്പാടി !