Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉമ്മൻചാണ്ടിക്കെതിരെ മൊഴി നൽകിയാൽ രണ്ട് കോടി നൽകാമെന്ന് പി സി ജോർജ്ജ് പറഞ്ഞു, ചുക്കാൻ പിടിച്ചത് രമേശ് ചെന്നിത്തല? - പൊട്ടിത്തെറിക്ക് തുടക്കമിട്ട് സരിത

യൂസഫലിയെ കുടുക്കാൻ സരിത?

ഉമ്മൻചാണ്ടിക്കെതിരെ മൊഴി നൽകിയാൽ രണ്ട് കോടി നൽകാമെന്ന് പി സി ജോർജ്ജ് പറഞ്ഞു, ചുക്കാൻ പിടിച്ചത് രമേശ് ചെന്നിത്തല? - പൊട്ടിത്തെറിക്ക് തുടക്കമിട്ട് സരിത
, തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (13:48 IST)
കേരള ജനതയേയും കേരള രാഷ്ട്രീയത്തേയും ഞെട്ടിച്ചു കൊണ്ടാണ് സോളാർ കേസിലെ പ്രതി സരിത എസ് നായർ പല വെളിപ്പെടുത്തലുകളും നടത്തിയത്. ഇപ്പോഴിതാ, പ്രവാസി വ്യവസായി എം എം യൂസഫലിയെ കേസിൽ കുടുക്കാൻ വൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ. 
 
സരിത എം.എ യൂസഫലിക്കെതിരേ പോലീസിൽ എഴുതി തയ്യാറാക്കിയ സ്റ്റേറ്റ്മെന്റ് നകുമെന്നും പുറത്തുവരുന്ന റിപ്പോർട്ടിൽ പറയുന്നുണ്ട്. സോളാർ കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ നടക്കുന്നതിനു മുൻപേ യൂസഫലിയുടെ ബിസിനസിന്റെ ഇടനിലക്കാരിയും സർക്കാരിൽ മധ്യവർത്തിയുമായി നിന്നതും സരിതയായിരുന്നു എന്നൊരു റിപ്പോർട്ടുണ്ടായിരുന്നു.
 
യൂസഫലിക്കെതിരെ സരിത നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. വിവാദങ്ങൾ പകുതിയും അവസാനിച്ചിരിക്കേ പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി കൊണ്ട് വരുന്നതിനു പിന്നിൽ ശക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നും ആരോപണം ഉയരുന്നുണ്ട്. ഈ നീക്കങ്ങൾക്ക് പിന്നിൽ എം.എ യൂസഫലിയുടെ എതിരാളികളാണോ എന്നും വ്യക്തമല്ല. 
 
അതോടൊപ്പം, ഉമ്മൻ ചണ്ടിക്കെതിരേയും പ്രതിപക്ഷ നേതാവ് രമെശ് ചെന്നിത്തലയ്ക്കെതിരേയും സരിത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതും ഇപ്പോൾ ചർച്ചാ വിഷയമാകുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരേയും കെബി ഗണേഷ് കുമാറിനെതിരേയും മൊഴി നല്‍കിയാല്‍ തനിക്കു രണ്ടു കോടി രൂപ നല്‍കാമെന്നു പി.സി. ജോര്‍ജ് വാഗ്ദാനം ചെയ്‌തെന്നാണു സരിത പറയുന്നത്.
 
ഈ വിഷയത്തില്‍ രമേശ് ചെന്നിത്തലയും പി.സി. ജോര്‍ജും തമ്മില്‍ സഹകരിച്ചിരുന്നുവെന്നും രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുളള നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്നത് പി.സി. ജോര്‍ജായിരുന്നുവെന്നുമാണു സരിതയുടെ മറ്റൊരു പരാമര്‍ശം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊന്നു