Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുണ്ട്, മോഹന്‍ലാലും മഞ്ജു വാര്യരുമുണ്ട്; ഒരു കളി കളിക്കാന്‍ രഞ്ജിത് വീണ്ടും!

ബോക്സോഫീസ് കിംഗാകാന്‍ വീണ്ടും രഞ്ജിത്; വരുന്നത് മമ്മൂട്ടിയും മോഹന്‍ലാലും മഞ്ജു വാര്യരും!

മമ്മൂട്ടിയുണ്ട്, മോഹന്‍ലാലും മഞ്ജു വാര്യരുമുണ്ട്; ഒരു കളി കളിക്കാന്‍ രഞ്ജിത് വീണ്ടും!
, വ്യാഴം, 14 ജൂലൈ 2016 (15:10 IST)
ദേവാസുരം, രാവണപ്രഭു, ആറാം തമ്പുരാന്‍, നരസിംഹം, വല്യേട്ടന്‍ തുടങ്ങിയ വമ്പന്‍ ഹിറ്റുകളുടെ അമരക്കാരന്‍ രഞ്ജിത്തിന് കഴിഞ്ഞ കുറച്ചുകാലമായി വലിയ ഹിറ്റുകളൊന്നും സമ്മാനിക്കാന്‍ കഴിയുന്നില്ല. പണക്കൊഴുപ്പുള്ള സിനിമകളില്‍ നിന്ന് കലാമൂല്യമുള്ള സിനിമകളിലേക്ക് രഞ്ജിത് മാറിയതോടെ തിയേറ്ററുകള്‍ കുലുക്കുന്ന വിജയങ്ങളും അദ്ദേഹത്തെ വിട്ടകന്നു. അതിന് അപവാദമായി നന്ദനമോ പ്രാഞ്ചിയേട്ടനോ പോലെ ചില ചിത്രങ്ങള്‍ മാത്രം.
 
ലോഹം, ലീല തുടങ്ങി സമീപകാല സിനിമകളെല്ലാം പ്രേക്ഷകര്‍ക്ക് നിരാശ സമ്മാനിച്ചപ്പോള്‍ രഞ്ജിത്തിനും വലിയ വിജയം ആവശ്യമായി വന്നിരിക്കുന്നു. അതിനായുള്ള എഴുത്തുജോലികളിലാണ് ഇപ്പോള്‍ അദ്ദേഹം. രണ്ടുസിനിമകളാണ് രഞ്ജിത് ഒരുക്കുന്നത്.
 
ആദ്യചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനാകുന്നത്. അതിന്‍റെ തിരക്കഥ പൂര്‍ത്തിയായി വരുന്നു. അടുത്ത ചിത്രത്തില്‍ മോഹന്‍ലാലും മഞ്ജു വാര്യരും ജോഡിയാകും. ഇതിന്‍റെ കഥ പൂര്‍ത്തിയായിട്ടുണ്ട്.
 
ബിഗ് ബജറ്റിലാണ് രണ്ട് സിനിമകളും ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യചിത്രത്തില്‍ മമ്മൂട്ടിയും രണ്ടാം ചിത്രത്തില്‍ മോഹന്‍ലാലും നിര്‍മ്മാണ പങ്കാളികളാകുമെന്നും അറിയുന്നു.
 
മമ്മൂട്ടിച്ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. കാവ്യാ മാധവന്‍ ഉള്‍പ്പടെയുള്ളവരെ പരിഗണിക്കുന്നതായും ചില റിപ്പോര്‍ട്ടുകളുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്‌ലി തിരക്കിലാണ്; കാമുകനെ തേടി അനുഷ്‌ക കരീബിയന്‍ നാട്ടിലേക്ക്