എന്റെ ഇംഗ്ലീഷ് അത്ര നല്ലതല്ല! - പൃഥ്വിരാജ് പറയുന്നു
മലയാളം ടൈപ്പ് ചെയ്യുന്നതു കുറച്ചു ബുദ്ധിമുട്ടാണ്, അതാണ് ഇംഗ്ലീഷിൽ എഴുതുന്നത്; ട്രോളർമാർക്ക് മറുപടിയുമായി പൃഥ്വിരാജ്
യുവതാരങ്ങളും സൂപ്പർ താരങ്ങളും അടക്കം ഇപ്പോൾ എല്ലാവരും സോഷ്യൽ മീഡിയകളിൽ സജീവമാണ്. അതിൽ യുവനടൻ പൃഥ്വിരാജും ഉൾപ്പെടും. പക്ഷേ, സിനിമാ വിശേഷങ്ങൾ ആയാലും മറ്റെന്ത് കാര്യങ്ങളായാലും പൃഥ്വിരാജ് ഇംഗ്ലീഷിലാണ് ഫേസ്ബുക്കിൽ പോസ്റ്റ് ഇടുക. ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയകളിൽ ഒരു സംവാദം തന്നെ ഉണ്ടാകാറുണ്ട്.
സത്യസന്ധമായി മനസ്സിൽ തോന്നുന്ന കാര്യങ്ങളാണു ഞാൻ എഴുതാറുള്ളതെന്ന് താരം മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. മലയാളം ടൈപ്പ് ചെയ്യുന്നത് എളുപ്പമല്ലാത്തതിനാൽ ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യുന്നു. എന്റെ ഇംഗ്ലീഷ് അത്ര നല്ലതല്ലെന്നാണ് എന്റെ വിശ്വാസം. അത് സംബന്ധിച്ചു വരുന്ന രസകരമായ ട്രോളുകൾ ഞാൻ ആസ്വദിക്കാറുണ്ടെന്നും താരം പറയുന്നു.
പൃഥ്വിരാജിന്റെ ഇംഗ്ലീഷ് കടുകട്ടി ആണെന്നും അമേരിക്കൻ ഇംഗ്ലീഷ് ആണെന്നുമൊക്കെ ട്രോളുകൾ വരാറുണ്ട്.