Select Your Language

Notifications

webdunia
webdunia
webdunia
webdunia

മിനി റിച്ചാർഡിന് പൃഥ്വിരാജിനൊപ്പം അഭിനയിക്കണം!

ലേഡി സന്തോഷ് പണ്ഡിറ്റിന്റെ ആഗ്രഹം കേട്ടാൽ സാക്ഷാൽ പൃഥ്വിരാജ് വരെ ഞെട്ടും!

മിനി റിച്ചാർഡിന് പൃഥ്വിരാജിനൊപ്പം അഭിനയിക്കണം!
, വെള്ളി, 5 മെയ് 2017 (09:44 IST)
സന്തോഷ് പണ്ഡിറ്റിനെ അരിയാത്തവർ ആരുമുണ്ടാകില്ല. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ഫെയ്മസായ താരമാണ് സന്തോഷ് പണ്ഡിറ്റ്. എന്നാൽ, ലേഡി സന്തോഷ് പണ്ഡിറ്റ് എന്ന് സോഷ്യൽ മീഡിയ വിളിക്കുന്ന മിനി റിച്ചാർഡിനെ അറിയാത്തവർ ഉണ്ടാകും. പേരു പറഞ്ഞാൽ ഒരുപക്ഷേ അറിയില്ല, എന്നാൽ അടുത്തിടെ സോഷ്യൽ മീഡിയകളിൽ ഹിറ്റായ ഗാനത്തിലെ നായികയാണെന്ന് പറഞ്ഞാൽ എല്ലാവരും അറിയും.
 
ഇവര്‍ തന്നെ നിര്‍മിച്ച് നായികയായി എത്തിയ ആല്‍ബമാണ് ഇവരെ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തയാക്കിയിരിക്കുന്നത്. ആൽബത്തിലൂടെയാണ് ഇവരെ മലയാളികൾ അറിയുന്നത്. എന്നാൽ, ഭരതന്‍ സംവിധാനം ചെയ്ത പറിങ്കിമല എന്ന ചിത്രത്തിന്റെ റീമേക്കിലും മിനി അഭിനയിച്ചിട്ടുണ്ട്.
 
webdunia
പൃഥ്വിരാജിനൊപ്പം അഭിനയിക്കണമെന്നതാണ് മിനിയുടെ ജീവിതാഭിലാഷം. നായികയായിട്ടല്ല, ഐറ്റം സോംഗിലെങ്കിലും പൃഥ്വിയോടൊപ്പം അഭിനയിക്കണമെന്ന കാര്യം അടുത്തിടെയാണ് മിനി റിച്ചാർഡ് വ്യക്തമാക്കിയത്. 
 
പ്രണയം പ്രമേയമാക്കി മിനി നിർമിച്ച് അവർ തന്നെ അഭിനയിച്ച ആൽബത്തെ ട്രോളർമാർ ഏറ്റെടുത്ത് ഹിറ്റാക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാഹുബലിയോട് വിട പറഞ്ഞ് രാജമൗലി!