Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്നും അവളോടോപ്പം' - വാക്കുകൾക്ക് വിലകൽപ്പിക്കുന്ന താരം, ഇനി പൃഥ്വിയുടെ സമയം!

മലയാള സിനിമയിൽ പൃഥ്വിരാജ് ആധിപത്യം ഉറപ്പിക്കുന്നു!

പൃഥ്വിരാജ്
, തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (14:42 IST)
കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ അറസ്റ്റ് ചെയ്തതോടെയാണ് മലയാള സിനിമ പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തിയത്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പരസ്യനിലപാടുമായി രംഗത്തെത്തിയ താരമാണ് പൃഥ്വിരാജ്.
 
മലയാള സിനിമയിൽ മുൻപെങ്ങും കാണാത്ത രീതിയിൽ പൃഥ്വിരാജ് തന്റെ നിലപാടുകൾ വെട്ടിത്തുറന്ന് പറയുകയും നിലപാടിൽ ഉറച്ച് നിൽക്കുകയും ചെയ്തിരുന്നു. തന്റെ കരിയറിന്റെ ആദ്യനാൾ മുതൽക്കേ സ്വന്തം വ്യക്തിത്വത്തിലും വാക്കുകളിലും ഉറച്ച് നിന്നിരുന്ന താരമാണ് പൃഥ്വി. 
 
ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കണമെന്ന് ഏറ്റവും അധികം വാശിപിടിച്ചത് പൃഥ്വിയാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. പൃഥ്വിയെ പ്രീണിപ്പിക്കാനാണ് മമ്മൂട്ടി അങ്ങനെയൊരു നിലപാട് എടുത്തതെന്ന ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തലും ഈ ആരോപണത്തെ ശരിവെയ്ക്കുന്നതാണ്. 
 
അതോടൊപ്പം, നടിയുടെ കേസുമായി ബന്ധപ്പെട്ട് ദിലീപിനു ജാമ്യം ലഭിച്ചപ്പോൾ ജയിലിനു പുറത്ത് മുഴങ്ങികേട്ടത് പൃഥ്വിയുടെ പേരായിരുന്നു. 'പൃഥ്വിരാജേ മൂരാച്ചി, നിന്നെ പിന്നെ കണ്ടോളാം' എന്ന മുദ്രാവാക്യങ്ങൾ ദിലീപ് ആരാധകർക്ക് പൃഥ്വിയോടുള്ള കലിപ്പ് വ്യക്തമാക്കുന്നതായിരുന്നു. എന്നാൽ, സ്വന്തം നിലപാടിൽ ഉറച്ച് നിന്ന്, അവളോടൊപ്പം തുടക്കം മുതൽ നിലയുറപ്പിച്ച പൃഥ്വിക്ക് സോഷ്യൽ മീഡിയകളിൽ വൻ വരവേൽപ്പാണ് ലഭിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദ്വേഷ പ്രസ്താവനകള്‍ തുടരുന്നു; മലബാർ ലഹള കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയെന്ന് ബിജെപി