Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയം, നെയ്മറിന്റെ തിരിച്ചുവരവ് വൈകുമെന്ന് റിപ്പോര്‍ട്ട്

ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയം, നെയ്മറിന്റെ തിരിച്ചുവരവ് വൈകുമെന്ന് റിപ്പോര്‍ട്ട്

അഭിറാം മനോഹർ

, ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (14:56 IST)
ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന്റെ മടങ്ങിവരവ് ഇനിയും നീളുമെന്ന് റിപ്പോര്‍ട്ട്. പരിക്കില്‍ നിന്നും മോചിതനായി കളിക്കളത്തില്‍ തിരിച്ചുവരവിനൊരുങ്ങിയ നെയ്മര്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതെന്നാണ് വിവരം. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നിരാശ നല്‍കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

നെയ്മര്‍ കളിക്കളത്തില്‍ തിരിച്ചെത്തുമെന്ന ധാരണയില്‍ സെപ്റ്റംബര്‍ 19ന് അല്‍ ഇതിഹാദിനെതിരായ മത്സരത്തില്‍ നെയ്മറിന് വമ്പന്‍ സ്വീകരണം ഒരുക്കാന്‍ അല്‍ ഹിലാല്‍ മാനേജ്‌മെന്റ് തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനാല്‍ നെയ്മറുടെ തിരിച്ചുവരവ് ഇനിയും 2 മാസം നീട്ടിയേക്കും. ഒരു വര്‍ഷം മുന്‍പ് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഉറുഗ്വെയ്‌ക്കെതിരായ മത്സരത്തിലാണ് നെയ്മറിന്റെ ഇടത് കാല്‍മുട്ടിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്.

ദീര്‍ഘനാള്‍ ചികിത്സയിലായിരുന്ന നെയ്മറിന് കഴിഞ്ഞ കോപ്പ അമേരിക്ക ടൂര്‍ണമെന്റ് നഷ്ടമായിരുന്നു. പിഎസ്ജിയില്‍ നിന്നും റെക്കോര്‍ഡ് തുകയ്ക്ക് അല്‍ ഹിലാലിലെത്തിയ നെയ്മര്‍ സൗദി ക്ലബിനായി ഇതുവരെ അഞ്ച് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ ടീം പ്രഖ്യാപിച്ചപ്പോൾ വൈസ് ക്യാപ്റ്റനില്ല, ബുമ്രയെ തഴഞ്ഞോ? പകരം പന്തോ, ഗില്ലോ?