Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷെയ്പില്‍ സാരി ഉടുക്കുന്നത് ഭംഗി കൂട്ടും, സുചിത്രയ്ക്ക് പ്ലീറ്റ് പിടിച്ച് കൊടുക്കാറുണ്ട്: മോഹന്‍ലാല്‍

നല്ല ഭംഗിയില്‍ സാരിയുടുക്കുന്നത് സൌന്ദര്യം കൂട്ടും: മോഹന്‍ലാല്‍

ഷെയ്പില്‍ സാരി ഉടുക്കുന്നത് ഭംഗി കൂട്ടും, സുചിത്രയ്ക്ക് പ്ലീറ്റ് പിടിച്ച് കൊടുക്കാറുണ്ട്: മോഹന്‍ലാല്‍
, ഞായര്‍, 3 സെപ്‌റ്റംബര്‍ 2017 (12:19 IST)
സാരിയുടുക്കുന്നത് ഒരു കലയാണെന്നും നല്ല ഭംഗിയില്‍ സാരിയുടുക്കാന്‍ താന്‍ സുചിത്രയെ (ഭാര്യ) സഹായിക്കാറുണ്ടെന്നും നടന്‍ മോഹന്‍ലാല്‍ പറയുന്നു. ആകര്‍ഷകമായ രീതിയില്‍ ഭംഗിക്ക് സാരിയുടുക്കുക എന്ന് പറയുന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്നും മോഹന്‍ലാല്‍ പറയുന്നു. 
 
‘നല്ല ഭംഗിക്ക്, ഷെയ്‌പ്പൊപ്പിച്ച് ഉടുക്കുക എന്ന് പറയുന്നതിലൊക്കെ ഒരു സൗന്ദര്യമുണ്ട്. സാരിയുടുക്കാനൊക്കെ താന്‍ ഭാര്യയായ സുചിത്രയെ സഹായിക്കാറുണ്ട്. പ്ലീറ്റ് പിടിച്ച് കൊടുക്കാറുണ്ട്’ - മോഹന്‍ലാല്‍ പറയുന്നു. തന്റെ ശരീരപ്രകൃതി ഈ 40 വര്‍ഷത്തിനിടയ്ക്ക് തനിക്കൊരു പ്രശ്‌നമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
 
പൈതൃകം, നമ്മുടെ ജെനിറ്റിക്‌സ്..എക്‌സര്‍സൈസ് കൊണ്ടൊന്നും അത് പൂര്‍ണമായി മറികടക്കാനാവില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. മംഗളം ദിനപത്രത്തിലെ വാമൊഴി, വരമൊഴി മാതൃഭൂമി പത്രത്തിലെ കേട്ടതും കേള്‍ക്കേണ്ടതും എന്നീ കോളങ്ങലിലാണ് മോഹന്‍ലാലിന്റെ ഈ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘നിവിനും അല്‍ത്താഫിനും അഭിനന്ദനം’ - മലയാളത്തിന്റെ ‘ബ്രഹ്മാണ്ഡ’ സംവിധായകന്‍ പറയുന്നു