Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്രേറ്റ് ഫാദർ നേടിയ റെക്കോർഡുകൾ? ഡേവിഡ് നൈനാൻ അതിഗംഭീരം!

ഹ്രേറ്റ് ഫാദർ കിടിലോകിടിലം, പ്രദർശനം തുടരുന്നു!

ഗ്രേറ്റ് ഫാദർ നേടിയ റെക്കോർഡുകൾ? ഡേവിഡ് നൈനാൻ അതിഗംഭീരം!
, ബുധന്‍, 19 ഏപ്രില്‍ 2017 (15:22 IST)
കുറച്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയുടെതായി ഒരു മെഗാഹിറ്റ് പിറക്കുന്നത്. അപ്പോൾ പിന്നെ മെഗാസ്റ്റാറിന്റെ ഈ ചിത്രത്തെ ആഘോഷിക്കാതിരിക്കാൻ ആരാധകർക്ക് കഴിയുമോ? ഇല്ല. മാർച്ച് 30ന് റിലീസ് ചെയ്ത ഗ്രേറ്റ് ഫാദർ ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റെക്കോർഡുകൾ ഒട്ടനവധിയാണ് ഡേവിഡ് നൈനാൻ തകർത്തതും പുതിയത് സൃഷ്ടിച്ചതും.
 
മമ്മൂട്ടിയുടെ ആദ്യ 50 കോടി ക്ലബിൽ പ്രവേശിക്കുന്ന ചിത്രമാണ് ഗ്രേറ്റ് ഫാദർ. ഏറ്റവും കുടുതൽ ഫാൻ ഷോ കളിച്ച സിനിമ (103). ഏറ്റവും കുടുതൽ തേർഡ് ഷോ കളിച്ച സിനിമ. ആദ്യദിനം കുടുതൽ ഷോകൾ നടത്തിയ സിനിമ (958). ഏറ്റവും ഉയർന്ന ഫസ്റ്റ് ഡേ കളക്ഷൻ 4.31. ജി സി സിയിലെ ആദ്യ ദിന റെക്കോർഡ് കളക്ഷൻ.
ഓസ്ട്രലിയയിൽ ആദ്യമായി ഫാൻ ഷോകളിച്ച മലയാള ചിത്രം. തീർന്നില്ല.
 
ഏറ്റവും വേഗത്തിൽ 10, 15, 20, 25 കോടി ക്ലബിൽ ഇടംപിടിച്ച സിനിമ. ആഴ്ചയിലെ ഏറ്റവും ഉയർന്ന കളക്ഷൻ സ്വന്തമാക്കിയ സിനിമ (4 ദിവസം - 20 കോടി). വെറും 6കോടി ബഡ്ജറ്റ് മുടക്കി നിർമിച്ച് 20 ദിവസം കൊണ്ട് 50 കോടി ക്ലബിൽ നേടിയ സിനിമ. അതാണ് ഗ്രേറ്റ് ഫാദർ. 
 
കാനഡാ, യുഎസ്, യുകെ, ന്യൂസിലാന്റ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ഇപ്പോഴും ഗ്രേറ്റ് ഫാദർ വിജയകരമായി പ്രദർശനം തുടരുകയാണ്. എല്ലാ ട്രേഡ് അനലിസ്റ്റുകളെയും അമ്പരപ്പിച്ച ഈ വിജയത്തിന് ഒരുകാരണമേയുള്ളൂ, അത് മമ്മൂട്ടിയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂടുതല്‍ മമ്മൂട്ടിച്ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ പൃഥ്വിരാജ്, ഓഗസ്റ്റ് സിനിമയുടെ ഏറ്റവും വലിയ ഹിറ്റ് ഗ്രേറ്റ്ഫാദര്‍ !