Webdunia - Bharat's app for daily news and videos

Install App

ഇനി മതി ഞാന്‍ അഭിനയം നിര്‍ത്തുകയാണ്!! അന്നുണ്ടായ മാനസിക സംഘര്‍ഷത്തിനിടയിൽ ഞാന്‍ എന്റെ മാനേജരോട് പറഞ്ഞു; തുറന്ന് പറഞ്ഞ് അമലാ പോൾ

എന്നാല്‍ ഇപ്പോഴിതാ അഭിനയം നിർത്താൻ തീരുമാനിച്ചിരുന്ന താരത്തിന്റെ വെളിപ്പെടുത്തലാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

Webdunia
തിങ്കള്‍, 8 ജൂലൈ 2019 (09:26 IST)
സൂപ്പര്‍താരങ്ങളുടെ നായികയായി മലയാള സിനിമയിലും മറ്റു തെന്നിന്ത്യന്‍ ഭാഷയിലും തിളങ്ങി നില്‍ക്കുന്ന താരമാണ് അമല പോൾ. താരം പ്രധാന വേഷത്തില്‍ എത്തുന്ന ആടൈ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ ടീസർ‍, ട്രൈലര്‍ തുടങ്ങിയവയ്ക്ക് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. എന്നാല്‍ ചിത്രത്തിലെ നഗ്നരംഗത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും ശക്തമായി. അതിന്റെ പേരില്‍ വിജയ് സേതുപതി നായകനായി എത്തുന്ന ചിത്രത്തില്‍ നിന്നും അമലയേ പുറത്താക്കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ അഭിനയം നിർത്താൻ തീരുമാനിച്ചിരുന്ന താരത്തിന്റെ വെളിപ്പെടുത്തലാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. നായികാ പ്രധാന്യമുള്ള വേഷമാണെന്ന് പറഞ്ഞ് പലരും എന്നോട് കഥകള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതെല്ലാം കള്ളമാണെന്നാണ് എനിക്ക് തോന്നിയത്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പ്രതികാരം കഥ അല്ലെങ്കില്‍ സര്‍വവും ത്യജിക്കുന്ന അമ്മയുടെ ജീവിതം അതുമല്ലെങ്കില്‍ ഭര്‍ത്താവിനെ മതിമറന്നു സ്‌നേഹിക്കുന്ന ഭാര്യയുടെ വേഷം ഇത്തരത്തിലുള്ള കഥാപാത്രങ്ങളാണ് തേടിയെത്തിയിരുന്നത്.
 
എനിക്ക് അതിലൊന്നും താല്‍പര്യമുണ്ടായിരുന്നില്ല. ഒടുവില്‍ ഞാന്‍ എന്റെ മാനേജരോട് പറഞ്ഞു, ഇനി മതി ഞാന്‍ അഭിനയം നിര്‍ത്തുകയാണ്. അങ്ങനെ ഇരിക്കുമ്പോഴാണ് ആടൈയുടെ കഥ കേള്‍ക്കുന്നത്. സത്യത്തില്‍ തിരക്കഥ വായിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. സംവിധായകന്‍ രത്‌നകുമാര്‍ എന്നോട് കഥ പറഞ്ഞപ്പോള്‍ അത് സത്യത്തില്‍ അദ്ദേഹം എഴുതിയതാണെന്ന് പോലും ഞാന്‍ വിശ്വസിച്ചില്ല. ഇത് ഏതെങ്കിലും ഇംഗ്ലീഷ് സിനിമയുടെ റീമേക്ക് ആകുമെന്നാണ് കരുതിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

അടുത്ത ലേഖനം
Show comments