Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമലാ പോളിന്റെ ‘അമ്മ’യുടെ നമ്പറിലേക്ക് ഞരമ്പുരോഗികളുടെ ഫോണ്‍വിളി !

അമലാ പോളിന്റെ ‘അമ്മ’യുടെ നമ്പറിലേക്ക് ഞരമ്പുരോഗികളുടെ ഫോണ്‍വിളി !
, ചൊവ്വ, 25 ജൂണ്‍ 2019 (14:38 IST)
അമലാപോള്‍ പൂര്‍ണ്ണനഗ്നയായി പ്രത്യക്ഷപ്പെടുന്ന ആടൈയുടെ ടീസര്‍ നിമിഷനേരം കൊണ്ടാണ് ഓണ്‍ലൈനില്‍ വൈറലായത്. ടീസറില്‍ ഒരിടത്ത് ഒരു ഫോണ്‍ നമ്പര്‍ കാണിക്കുന്നുണ്ട്. അമല അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയുടെ നമ്പറായിട്ട് ഉപയോഗിച്ചിരിക്കുന്ന നമ്പറിലേക്ക് ഞരമ്പു രോഗികൾ വിളി തുടങ്ങി. 
 
നമ്പറിന്റെ ഉടമ സ്ത്രീയായിരിക്കും എന്ന കണക്കുകൂട്ടലിലായിരുന്നു ഞരമ്പുരോഗികൾ വിളി തുടങ്ങിയത്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്പര്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരിലൊരാളായ വിശാല്‍ രവിയുടേതായിരുന്നു. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നുമൊക്കെ കോളുകളെത്തിയതോടെ അണിയറപ്രവര്‍ത്തകര്‍ക്ക് സഹികെട്ടു.  
 
തമിഴിലെ പ്രശസ്ത റേഡിയോ ആര്‍ജൈ ശല്യക്കാരെ വിളിച്ച്, തമിഴ്‌നാട്ടിലെ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് വിളിക്കുന്നതെന്നും വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് താങ്കള്‍ക്കെതിരെ കേസ് എടുത്തെന്നും പറഞ്ഞു. ഇതോടെ പലരും മാപ്പ് പറഞ്ഞ് തടിയൂരി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പീഡനശ്രമം തടഞ്ഞ യുവതിയുടെ ബന്ധുക്കളെ യുവാവ് കാറിടിച്ച് കൊന്നു; കൊല്ലപ്പെട്ടത് ഒരേ കുടുംബത്തിലെ അംഗങ്ങള്‍