Select Your Language

Notifications

webdunia
webdunia
webdunia
Sunday, 20 April 2025
webdunia

ത്രസിപ്പിക്കുന്ന പ്രകടനവുമായി അമല പോൾ; ആടൈ ട്രെയിലർ പുറത്ത്

ആടൈ
, ശനി, 6 ജൂലൈ 2019 (14:31 IST)
അമല പോള്‍ നായികയാകുന്ന ആടൈയുടെ ട്രെയിലർ പുറത്ത്. ഉടയാടകള്‍ എന്നാണ് ആടൈ എന്ന തമിഴ് വാക്കിന് അര്‍ത്ഥം. കഴിഞ്ഞ മാസം റിലീസ് ആയ ടീസറിനു വമ്പൻ സ്വീകരണമായിരുന്നു ലഭിച്ചത്. ഇതിനു പിന്നാലെയാണ് ട്രെയിലർ പുറത്ത് വന്നിരിക്കുന്നത്. 
 
തെന്നിന്ത്യയിലെ മുൻ നിര നായികമാർ ചെയ്യാൻ മടിക്കുന്ന കഥാപാത്രത്തെയാണ് ബോൾഡായി അമല ഏറ്റെടുത്തത്. ‘മേയാത മാന്‍’ എന്ന ചിത്രത്തിന് ശേഷം രത്‌നകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ആടൈ’.
“ആടൈ ഒരു ഡാര്‍ക് കോമഡിച്ചിത്രമാണ്. പക്വതയുള്ള കാഴ്ചക്കാരെ ലക്‍ഷ്യം വച്ചാണ് ഈ സിനിമ എടുത്തിട്ടുള്ളത്” - സംവിധായകന്‍ രത്‌നകുമാര്‍ വ്യക്തമാക്കുന്നു. അമല പോളിന് ഈ സിനിമയില്‍ ഒരു നായകന്‍ ഉണ്ടാവില്ല.
 
“ഇത് വളരെ വ്യത്യസ്തമായ കാര്യമാണ്. മറ്റൊരാളും മുമ്പ് ചെയ്തിട്ടില്ല. ഞാനും സംവിധായകന്‍ രത്‌നകുമാറും ഒരു ടീമായാണ് ഈ സിനിമ ചെയ്തിട്ടുള്ളത്. ഒരു നടിയെന്നോ സംവിധായകനെന്നോ ഉള്ള സ്ഥാനങ്ങളൊന്നും അവിടെ പ്രസക്തമല്ല” - അമല പോള്‍ വ്യക്തമാക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കപിൽ ദേവ് ആയി രൺ‌വീർ; ഗംഭീരമെന്ന് സോഷ്യൽ മീഡിയ