Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിരീടവും ഭരതവുമൊക്കെ വീണ്ടും സംഭവിച്ചേക്കാം!

മോഹന്‍ലാലും സിബിമലയിലും വീണ്ടും !

കിരീടവും ഭരതവുമൊക്കെ വീണ്ടും സംഭവിച്ചേക്കാം!
, തിങ്കള്‍, 20 ജൂണ്‍ 2016 (15:07 IST)
മോഹന്‍ലാലും സിബി മലയിലും വീണ്ടും ഒന്നിക്കുമോ? ആ രീതിയില്‍ വാര്‍ത്തകള്‍ വരുന്നു. ഒരു പ്രൊജക്ടിന്‍റെ ചര്‍ച്ചകള്‍ ഇരുവരും ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഫൈന്‍‌കട്ട് എന്‍റര്‍ടെയ്ന്‍‌മെന്‍റ് ആണ് ഈ സിനിമ നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
നിര്‍മ്മാതാവ് സന്തോഷ് കോട്ടായി പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ഇത്തരം വാര്‍ത്തകള്‍ക്ക് ആധാരം. സന്തോഷിനൊപ്പം മോഹന്‍ലാലും സിബി മലയിലും നില്‍ക്കുന്ന ചിത്രമാണ് ചര്‍ച്ചയാകുന്നത്.
 
എന്തായാലും, നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ഇതൊരു സന്തോഷവാര്‍ത്ത തന്നെയായിരിക്കും. കാരണം, മലയാളത്തിലെ എക്കാലത്തെയും മികച്ച ചില സിനിമകള്‍ക്ക് പിന്നില്‍ ഈ ടീം ആയിരുന്നു.
 
കിരീടം, ദശരഥം, കമലദളം, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, ധനം, ദേവദൂതന്‍, ദൂരെദൂരെ ഒരു കൂടുകൂട്ടാം, ഫ്ലാഷ്, ഉസ്താദ്, ചെങ്കോല്‍, മായാമയൂരം, സദയം തുടങ്ങിയവയാണ് മോഹന്‍ലാല്‍ - സിബി മലയില്‍ കൂട്ടുകെട്ടില്‍ സൃഷ്ടിക്കപ്പെട്ട സിനിമകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നൂറിന്റെ മികവിൽ മെത്രാപൊലീത്ത; പിറന്നാൾ ആശംസയുമായി മമ്മൂട്ടി, മമ്മൂട്ടി നൻമയുടെ ആൾരൂപമെന്ന് മെത്രാപൊലീത്ത